എൻ.സി.ആറിൽ 500 ശതമാനം വർധന; കോവിഡ് നിയന്ത്രണ നടപടികളുമായി ഡൽഹിയിലെ സ്കൂളുകൾ


ഗുരുതരസാഹചര്യം മുന്നിൽക്കണ്ട് നടപടികളെടുക്കാൻ സ്വകാര്യസ്കൂൾ അധികൃതർക്ക് സർക്കാർ നിർദേശം നൽകിയിരുന്നു.

Representative Image | Photo: Gettyimages.in

ന്യൂഡൽഹി: സ്കൂളുകളിലെ കോവിഡ് വ്യാപനം തടയുന്നതിനായി നിരവധി നടപടികളാണ് നഗരത്തിൽ അധികൃതർ നടപ്പാക്കുന്നത്. വിദ്യാർഥികൾക്ക് രോഗം സ്ഥിരീകരിക്കുന്ന ക്ലാസ്‌മുറികൾ അടച്ചിടും. രോഗബാധിതനായ വിദ്യാർഥി സ്കൂൾബസ് ഉപയോഗിക്കുന്നുണ്ടെങ്കിൽ ബസിലെ മറ്റ് വിദ്യാർഥികൾക്കും അധ്യാപകർക്കും വിവരം കൈമാറും.

സ്ഥിതിഗതികൾ വഷളാവുന്ന സാഹചര്യത്തിൽ ഓഫ്‌ലൈൻ-ഓൺലൈൻ ക്ലാസുകൾ സംയോജിപ്പിച്ച് നടത്തും. സാമൂഹികാകലം പാലിക്കുന്നത് കർശനമാക്കും. കൂട്ടായ ക്ലാസ് പ്രവർത്തനങ്ങൾ തുറസ്സായ സ്ഥലങ്ങളിൽ നടത്തും. രോഗബാധിതനായ വിദ്യാർഥി ഏഴ് ദിവസത്തിനുശേഷം നെഗറ്റീവ് ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ മാത്രമേ ക്ലാസിൽ തിരികേ പ്രവേശനംനൽകൂ.

വിദ്യാർഥികൾക്ക് സാനിറ്റൈസർ കൊടുത്തുവിടാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. സ്കൂളുകൾ അടച്ചിടുകയെന്നത് സാധ്യമല്ലെന്ന് എൻ.പി.എസ്.സി. അധ്യക്ഷ സുധ ആചാര്യ പറഞ്ഞു.

ഗുരുതരസാഹചര്യം മുന്നിൽക്കണ്ട് നടപടികളെടുക്കാൻ സ്വകാര്യസ്കൂൾ അധികൃതർക്ക് സർക്കാർനിർദേശം നൽകിയിരുന്നു. സ്റ്റാൻഡേഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങൾ (എസ്.ഒ.പി.) സ്കൂളുകൾ പാലിക്കണം.

സ്ഥാപനത്തിൽ ആർക്കെങ്കിലും രോഗം റിപ്പോർട്ട് ചെയ്താൽ ഉടൻ വിദ്യാഭ്യാസ ഡയറക്ടറേറ്റിനെ അറിയിക്കാനും രോഗവ്യാപന തോത് അനുസരിച്ച് ഭാഗികമായോ മൊത്തമായോ സ്കൂൾ അടച്ചിടണമെന്നും നിർദേശമുണ്ട്.

സ്വയം പരിശോധനകൾ വർധിപ്പിക്കണമെന്ന് വിദഗ്ധർ

നഗരത്തിൽ കോവിഡ് സ്ഥിരീകരണ നിരക്ക് വീണ്ടും അഞ്ച് ശതമാനംകടന്ന സാഹചര്യത്തിൽ രോഗലക്ഷണമുള്ളവർ നിർബന്ധമായും സ്വയം പരിശോധനയ്ക്ക് വിധേയമാകണമെന്ന് ആരോഗ്യവിദഗ്ധർ. രോഗസ്ഥിരീകരണ നിരക്ക് 0.5 ശതമാനത്തിൽനിന്ന് രണ്ടാഴ്ചയ്ക്കിടെ 5.33 ശതമാനമായി ഉയർന്നത് ആശങ്കാജനകമാണ്. ഈ സാഹചര്യത്തിൽ മറ്റ് നിയന്ത്രണങ്ങളൊന്നും നടപ്പാക്കിയില്ലെങ്കിലും മാസ്ക് ധരിക്കുന്നത് കർശനമാക്കാൻ അധികൃതർ നടപടികളെടുക്കണമെന്നും ഡോക്ടർമാർ പറഞ്ഞു. വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവരും കോവിഡ് പരിശോധന നടത്തണം. ജനങ്ങൾ വലിയ ഒത്തുചേരലുകൾ പരമാവധി ഒഴിവാക്കണമെന്നും ഡോ. റിതു സക്‌സേന പറഞ്ഞു.

ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും വ്യാപനം രൂക്ഷമാകുന്നത് തടയാൻ നടപടികളാവശ്യമാണെന്ന് ഡോ. സുരഞ്ജിത് ചാറ്റർജി അഭിപ്രായപ്പെട്ടു. മാസ്ക് ധരിക്കാത്തതിന് പിഴ ചുമത്തുന്നത് സംസ്ഥാനസർക്കാർ ഏപ്രിൽ രണ്ടിന് നിർത്തിയതിനുശേഷം ആളുകളുടെ അശ്രദ്ധ വർധിച്ചിട്ടുണ്ട്. കോവിഡിന്റെ മൂന്ന് തരംഗങ്ങൾ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിച്ചതിനാൽ ചന്തകളും ഓഫീസുകളും അടച്ചിട്ടുള്ള നിയന്ത്രണങ്ങൾ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

എൻ.സി.ആറിൽ 500 ശതമാനം വർധന

തങ്ങളുട സൗഹൃദവലയത്തിൽ ഒരാൾക്കെങ്കിലും കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ 15 ദിവസത്തിനിടെ 500 ശതമാനം വർധിച്ചതായി സർവേ റിപ്പോർട്ട്. എൻ.സി.ആറിലെ 19 ശതമാനംപേരും കോവിഡ് ബാധിച്ച ഒന്നോ അതിലധികമോ വ്യക്തികളെ വ്യക്തിപരമായി അറിയാമെന്ന് ലോക്കൽ സർക്കിൾസ് നടത്തിയ സർവേയിൽ പ്രതികരിച്ചു. സർവേയിൽ 67 ശതമാനം പുരുഷന്മാരും 33 ശതമാനം സ്ത്രീകളുമടക്കം 11,743 പേർ പങ്കെടുത്തു.

517 പേർക്ക് കോവിഡ്

നഗരത്തിൽ ഞായറാഴ്ച 517 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗസ്ഥിരീകരണ നിരക്ക് 4.21 ശതമാനമാണ്.

Content Highlights: covid 19 india, delhi new covid cases, students getting infected in schools


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented