പ്രതീകാത്മക ചിത്രം
കോവിഡ് പിടിപെട്ടവരില്‍ പോസ്റ്റ് കോവിഡ് ലക്ഷണങ്ങള്‍ ഏറെ നാളത്തേക്ക് നീണ്ടുനില്‍ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഉറക്കക്കുറവ്, ശ്വാസംമുട്ടല്‍, കിതപ്പ് തുടങ്ങിയ ബുദ്ധിമുട്ടുകളും അവരില്‍ കണ്ടുവരുന്നു. കോവിഡ് ബാധിതരില്‍ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കൂടുതലാണെന്ന് വ്യക്തമാക്കുകയാണ് പുതിയ പഠനത്തില്‍. ഡയബറ്റോളജിയ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പാന്‍ക്രിയാസ് ഗ്രന്ഥിയും കോവിഡ് 19-ന് കാരണക്കാരായ കോറോണാ വൈറസിന്റെ ലക്ഷ്യങ്ങളിലൊന്നാണെന്ന് പഠനത്തില്‍ കണ്ടെത്തി. കോവിഡ് ബാധിച്ചവരില്‍ പാന്‍ക്രിയാസ് ഗ്രന്ഥിയിലെ ഇന്‍സുലിന്‍ ഉത്പാദക കോശങ്ങളായ ബീറ്റാ സെല്ലുകളുടെ എണ്ണത്തില്‍ കുറവുവന്നതായി ഗവേഷകര്‍ കണ്ടെത്തി. ഇത് കൂടാതെ ചില രോഗികളുടെ ശരീരം ഇന്‍സുലിനോട് പ്രതിരോധം തീര്‍ക്കുന്നതായും കണ്ടെത്താന്‍ കഴിഞ്ഞു. മുമ്പ് ഒരിക്കല്‍ പോലും പ്രമേഹരോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാവരിലും രക്തത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ധിച്ചതായി കണ്ടെത്തി. കോവിഡ് ബാധിച്ചവരില്‍ ദീര്‍ഘനാളത്തേക്ക് ശരീരത്തിലെ രോഗപ്രതിരോധസംവിധാനം സജീവമായി നിലനില്‍ക്കുന്നുണ്ടെന്നും പേശികള്‍, കൊഴുപ്പ് കോശങ്ങള്‍, കരള്‍ എന്നിവയില്‍ ഇന്‍സുലിന്‍ ഫലപ്രാപ്തി നശിപ്പിക്കപ്പെടുന്നതായും ഗവേഷണത്തില്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഈ മാറ്റം ദീര്‍ഘകാലത്തേക്ക് ഉണ്ടാകുമോ എന്നും നിലവില്‍ പ്രമേഹരോഗികളായവരില്‍ രോഗം മൂര്‍ച്ഛിക്കാനുള്ള സാധ്യത ഉണ്ടോയെന്നും പഠനത്തില്‍ വ്യക്തമാക്കുന്നില്ല. ജര്‍മ്മന്‍ ഡയബറ്റീസ് സെന്റര്‍(ഡി.ഡി.സെഡ്), ജര്‍മ്മന്‍ സെന്റര്‍ ഫോര്‍ ഡയബെറ്റീസ് റിസേര്‍ച്ച്, ഫ്രാങ്ക്ഫുര്‍ട്ടിലെ ഐ.ക്യു.വി.ഐ.എ. എന്നിവടങ്ങളിലെ ഗവേഷകരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.
Content Highlights: covid 19 corona virus type 2 diabetes


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..