
-
തിരുവനന്തപുരം: കഴിഞ്ഞമാസം കോവിഡ് കാരണം സംസ്ഥാനത്ത് മരിച്ചവരില്‍ മൂന്നുപേരൊഴികെ മറ്റെല്ലാവര്‍ക്കും ഗുരുതര രോഗങ്ങളുണ്ടായിരുന്നെന്നു കണ്ടെത്തി. പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദവുമാണ് ഭൂരിഭാഗം പേരുടെയും മരണത്തിനു കാരണമായതെന്ന് കോവിഡ് മരണങ്ങള് സംബന്ധിച്ച് ആരോഗ്യവകുപ്പ് നടത്തിയ പഠനത്തില്‍ വ്യക്തമായി.
ജൂലായിലുണ്ടായ 51 മരണങ്ങളാണ് പ്രത്യേകം പഠനവിധേയമാക്കിയത്. ജൂലായില്‍ 63 പേര് മരിച്ചെങ്കിലും കാരണം പൂര്‍ണമായും കോവിഡെന്ന് ലാബില്‍ സ്ഥിരീകരിച്ചത് 51 പേരുടേതുമാത്രം. ഏഴു മരണങ്ങള് നിലവിലുള്ള മാനദണ്ഡങ്ങളനുസരിച്ച് കോവിഡല്ലെന്ന് വിലയിരുത്തി. നാലു മരണങ്ങളുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാന്‍ വൈകിയതും ഒരെണ്ണം മലയാളിയല്ലാത്തതിനാലുമാണ് പഠനത്തില്‍ ഉള്‍പ്പെടുത്താതിരുന്നത്.

Content Highlights: Covid 19 Diabetes and high blood pressure are the main issues, Health
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..