തിരുവനന്തപുരം: മൂന്നാംതരംഗം മുന്നില്‍ക്കണ്ട് സംസ്ഥാനത്ത് കോവിഡ് ചികിത്സാ പ്രോട്ടോകോള്‍ പുതുക്കി. ഗര്‍ഭിണികളെ സംരക്ഷിക്കാനുള്ള പ്രത്യേക പരിചരണം മാര്‍ഗനിര്‍ദേശത്തില്‍ ഉള്‍പ്പെടുത്തി. പ്രമേഹരോഗികളിലെ കോവിഡ് മരണനിരക്ക് കുറയ്ക്കാന്‍ പ്രമേഹരോഗ നിയന്ത്രണത്തിന് പ്രത്യേക പ്രാധാന്യം നല്‍കും.

നേരിയ രോഗലക്ഷണങ്ങള്‍, മിതമായ രോഗം, ഗുരുതര രോഗം എന്നിങ്ങനെ മൂന്ന് (എ, ബി, സി) വിഭാഗങ്ങളായി തിരിച്ചാണ് ചികിത്സ ഉറപ്പുവരുത്തുക. നേരിയ രോഗലക്ഷണങ്ങളുള്ളവര്‍ക്ക് നിരീക്ഷണം മാത്രം മതി. അവര്‍ക്ക് അപായ സൂചനകളുണ്ടെങ്കില്‍ നേരത്തേത്തന്നെ കണ്ടുപിടിക്കാനുള്ള മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരുന്നു. രോഗസ്വഭാവമനുസരിച്ച് അഞ്ചുതരത്തിലുള്ള പരിചരണമാണു നല്‍കുക. കാറ്റഗറി എ-യിലെ രോഗികളെ സി.എഫ്.എല്‍.ടി.സി.യിലും കാറ്റഗറി ബി-യിലെ രോഗികളെ സി.എസ്.ടി.എല്‍.സി.യിലും പ്രവേശിപ്പിക്കും. കാറ്റഗറി സി-യിലുള്ള ഗുരുതര രോഗികളെ കോവിഡ് ആശുപത്രികളിലുമായിരിക്കും ചികിത്സിക്കുക.

Content Highlights: Covid 19 3rd wave