ഭാരത് ബയോടെക് നിർമ്മിച്ച കോവിഡ് വാക്സിനായ കോവാക്സിൻ ഇരട്ട വ്യതിയാനം സംഭവിച്ച കോവിഡ് വെെറസിനെ(B.1617) ഫലപ്രദമായി നിർവീര്യമാക്കുമെന്ന് ഐ.സി.എം.ആർ. അറിയിച്ചു. 

കോവിഡിന്റെ രണ്ടാം തരം​ഗത്തെക്കുറിച്ച് പൊതുജനങ്ങൾക്കുള്ള ആശങ്ക കുറയ്ക്കാൻ ഇത് സഹായിക്കുമെന്ന് ഐ.സി.എം.ആർ. എപ്പിഡെമോളജി ആൻഡ് കമ്മ്യൂണിക്കബിൾ ഡിസീസസ് ഡിവിഷൻ ചീഫ് ഡോ. സമിരൻ പാണ്ഡെ അറിയിച്ചു. ഇരട്ട വ്യതിയാനം വന്ന വെെറസിനെക്കൂടാതെ മറ്റ് വ്യതിയാനങ്ങളെയും നിർവീര്യമാക്കാൻ കോവാക്സിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. 

E484Q, L452R എന്നീ ഇരട്ട ജനിതകവ്യതിയാനങ്ങൾ സംഭവിച്ച  സ്ട്രെയിനിനെ ഐ.സി.എം.ആർ.- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെെറോളജിയിലെ ശാസ്ത്രജ്ഞർ‍ വേർതിരിച്ചെടുത്ത് കൾച്ചർ ചെയ്തിരുന്നു. ഇതുകൂടാതെ സാർസ് കോവ് 2 വെെറസിന്റെ യു.കെ. വകഭേദം(B.1.1.7), ബ്രസീൽ വകഭേദം(B.1.1.28.2), ദക്ഷിണാഫ്രിക്കൻ വകഭേദം (B.1.351) എന്നിവയെയും ഇത്തരത്തിൽ വേർതിരിച്ചെടുത്തിരുന്നു. 

Content Highlights:  Covaxin neutralises double mutant strain, ICMR study, Health, Covid19, Covid vaccine