ര്‍ഭിണികളിലും കുട്ടികളിലും കൊവാക്‌സിന്‍ ഉപയോഗിക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ അനുമതി പെട്ടെന്ന് തന്നെ ലഭിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടനയിലെ ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍. 

ഭാരത് ബയോടെകിന്റെ കോവിഡ് വാക്‌സിനായ കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അടിയന്തിര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചതിന് ശേഷം ഒരു ടി.വി. ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

മറ്റുള്ളവരില്‍ കൊവാക്‌സിന്‍ ഉപയോഗിക്കുന്നതിനുള്ള അനുമതി ലഭിക്കാന്‍ സമയമെടുത്തതുപോലെ ഇവിടെ സംഭവിക്കാനിടയില്ല. കുട്ടികളിലും ഗര്‍ഭിണികളിലും കൊവാക്‌സിന്‍ ഉപയോഗിക്കുന്നതിനുള്ള അംഗീകാരം നല്‍കുന്നത് ലഭിക്കുന്ന ഡാറ്റയുടെ അടിസ്ഥാനത്തിലായിരിക്കും. ആവശ്യമായ ഡാറ്റ ലഭിച്ചാല്‍ പെട്ടെന്ന് അംഗീകാരം ലഭിക്കുമെന്നും ഡോ. സൗമ്യ പറഞ്ഞു. 

ഗര്‍ഭിണികളില്‍ കൊവാക്‌സിന്‍ പൂര്‍ണമായും സുരക്ഷിതമാണോയെന്ന ചോദ്യത്തിന്, ഇക്കാര്യത്തില്‍ ഒരു നിഗമനത്തിലെത്താന്‍ കൂടുതല്‍ ഡാറ്റ ആവശ്യമാണെന്ന് അവര്‍ പറഞ്ഞു. 

അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കാന്‍ സാധാരണ 50-60 ദിവസങ്ങളാണ് വേണ്ടിവരാറുള്ളത്. എന്നാല്‍ ചൈനയുടെ സിനോവാക്, സിനോഫാം വാക്‌സിനുകള്‍ക്ക് അംഗീകാരം ലഭിക്കാന്‍ 165 ദിവസങ്ങള്‍ വേണ്ടി വന്നു. കൊവാക്‌സിന് 90-100 ദിവസങ്ങളാണ് വേണ്ടിവന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Covaxin approval for pregnant women children to come faster- WHO chief scientist Soumya Swaminathan