ചികിത്സ മെഡിക്കൽ കോളേജിൽ, താമസം ഓട്ടോറിക്ഷയിൽ; ഗുരുതരരോഗങ്ങളാല്‍ വലഞ്ഞ് ദമ്പതിമാര്‍


എസ്. ദയാൽ

തലച്ചോറിന് ഗുരുതരരോഗമുള്ള സ്വപ്നയ്ക്കും ഹൃദയശസ്ത്രക്രിയ നിർദേശിച്ചിട്ടുള്ള സണ്ണിയ്ക്കും ഇടവിട്ട ദിവസങ്ങളിൽ ആശുപത്രിയിൽ എത്തണം

ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽഎത്തിയ സണ്ണി സ്വന്തം ഓട്ടോറിക്ഷയിലിരുന്ന് രോഗിയായ ഭാര്യ സ്വപ്നയ്ക്ക് ഭക്ഷണം നൽകുന്നു. | ഫോട്ടോ: ജി. ശിവപ്രസാദ്മാതൃഭൂമി

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ദന്പതിമാർ താമസിക്കുന്നത് സ്വന്തം ഓട്ടോറിക്ഷയിൽ. എറണാകുളം കച്ചേരിപ്പടി, വടുതല വട്ടപ്പറമ്പിൽ സണ്ണി(48)യും ഭാര്യ സ്വപ്ന(42)യുമാണ് സാമ്പത്തികബുദ്ധിമുട്ടുകൾമൂലം, വാടകയ്ക്ക് തമാസിക്കാനാകാത്തതിനാൽ ഓട്ടോറിക്ഷയിൽ കഴിയുന്നത്.

ഒരുമാസമായി ഓട്ടോയ്ക്കുള്ളിലെ പായയിലാണ് ഇരുവരുടേയും ഉറക്കം.

തലച്ചോറിന് ഗുരുതരരോഗമുള്ള സ്വപ്നയ്ക്കും ഹൃദയശസ്ത്രക്രിയ നിർദേശിച്ചിട്ടുള്ള സണ്ണിയ്ക്കും ഇടവിട്ട ദിവസങ്ങളിൽ ആശുപത്രിയിൽ എത്തണം. സന്നദ്ധ സ്ഥാപനമായ ‘നവജീവനും’ ചില ഉദാരമതികളും ചെറിയസഹായം നൽകുന്നുണ്ട്. എങ്കിലും ചികിത്സയ്കും ശസ്ത്രക്രിയയ്ക്കുമായി ആരുടെയെങ്കിലും വലിയ സഹായം കൂടിയേ തീരൂ.

ഒൻപതുവർഷം മുമ്പാണ് സ്വപ്നയ്ക്ക് തലവേദന വന്നത്. എറണാകുളത്തെ ആശുപത്രികളിൽ ചികിത്സതേടി സന്പാദ്യം തീർന്നു. കടവും ബാധ്യതയുമായപ്പോൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി. തലച്ചോറിലെ രോഗത്തിന് ചികിത്സിക്കുമ്പോഴാണ് കോവിഡ് ബാധിക്കുന്നത്. അതിന്റെ തുടർച്ചയായി ഹൃദയത്തിനും ചെറിയതകരാർ കണ്ടെത്തി. ചികിത്സയ്ക്കും മരുന്നിനുമായി മാസം കുറഞ്ഞത് 5000 രൂപയെങ്കിലും വേണമെന്നായി.

ഈ സമയത്താണ് ഭർത്താവ് സണ്ണിക്ക് കോവിഡ് ബാധിക്കുന്നത്. ഇതിനിടയിൽ നെഞ്ചുവേദനയെത്തുടർന്നുള്ള പരിശോധനയിലാണ് ഹൃദയത്തിൽ ബ്ലോക്കുകൾ കണ്ടെത്തിയത്. ഇതിനും ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ്. പക്ഷേ, ഒന്നിനും പണമില്ല. തത്‌കാലം മരുന്നുകൊണ്ട് കഴിയുന്നു.

തിരുവനന്തപുരത്ത് ജോലിയുണ്ടായിരുന്ന സണ്ണി, ഭാര്യയുടെ അസുഖം മൂലമാണ് അത് നിർത്തി നാട്ടിലേക്ക് മടങ്ങിയത്. പല ജോലികൾ ചെയ്തെങ്കിലും ഉയർച്ചയുണ്ടായില്ല. ഒടുവിൽ ഓട്ടോറിക്ഷ ഓടിച്ചെങ്കിലും കോവിഡ് അതും ഇല്ലാതാക്കി.

ഓട്ടോറിക്ഷ ഓടിച്ച് വരുമാനം കണ്ടെത്താൻ കഴിയുന്നില്ലെങ്കിലും ഇന്നവർക്ക് അത് അഭയംതരുന്ന കൂരയാണ്. ഇരുവരും ചുരുണ്ടുകൂടിയാണ് ഓട്ടോയിൽ കിടക്കുന്നത്. ഭാര്യയ്ക്ക് നിവർന്ന് കിടക്കാൻ തോന്നുമ്പോൾ സണ്ണി റോഡിൽ പായ വിരിച്ച് മാറിക്കിടക്കും.

പണം നൽകി ശൗചാലയത്തിലും പോകും. ഭാര്യയെ ചികിത്സിക്കാൻ, തന്റെ ഹൃദയത്തകരാർ അവഗണിച്ച് കൂലിപ്പണിയ്ക്ക് പോകാനും സണ്ണി തയ്യാർ. പരാശ്രയമില്ലാതെ ജീവിക്കുകയെന്നതാണ് ഇരുവരുടേയും സ്വപ്നം. പക്ഷേ, രോഗങ്ങൾ അതിന് തടസ്സമാകുന്നു.

Content highlights: couples suffering from critical illness treatment in medical collage stay at own auto rikshaw


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023

Most Commented