വിഷമയമായ ആ മരുന്നുകൾ ഇന്ത്യയിൽ വിറ്റിട്ടില്ലെന്ന് കേന്ദ്രം, റിപ്പോർട്ട് കിട്ടിയാലുടൻ നടപടി


Representative Image | Photo: Canva.com

ന്യൂഡൽഹി: ഇന്ത്യൻ നിർമിത ചുമ, ജലദോഷ സംഹാരികൾ കഴിച്ച് ഗാംബിയയിൽ 66 കുട്ടികൾ മരിച്ച സംഭവത്തിൽ ഡ്രഗ്‌സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ.) അന്വേഷണം പ്രഖ്യാപിച്ചു.

ഹരിയാണയിലെ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് നിർമിച്ച നാല് സിറപ്പുകൾക്കെതിരേയാണ് അന്വേഷണം. സെപ്റ്റംബർ 29-ന് ഈ സിറപ്പുകളെപ്പറ്റി ലോകാരോഗ്യ സംഘടന (ഡബ്ള്യു.എച്ച്.ഒ.) ഡി.സി.ജി.ഐ.ക്ക്‌ മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നാലെയാണ് വിശദ അന്വേഷണം ആരംഭിച്ചത്. ഗുരുതര രാസവസ്തുക്കൾ കലർന്ന ഗുണനിലവാരമില്ലാത്ത മരുന്നുകൾ ഗാംബിയയിൽ കുട്ടികളുടെ മരണത്തിന് ഇടയാക്കിയതായി സംശയിക്കുന്നെന്ന് ഡബ്ള്യു.എച്ച്.ഒ. മേധാവി ടെഡ്രോസ് അഥേനാം ഗബ്രിയേസൂസ് കഴിഞ്ഞദിവസം ട്വീറ്റുചെയ്തിരുന്നു. നാല് മരുന്നുകളിലും വൃക്ക തകരാറിന് കാരണമാകുന്ന ഡയാത്തൈലീൻ ഗ്ലൈക്കോൾ, ഈതൈലീൻ ഗ്ലൈക്കോൾ എന്നിവ അമിത അളവിൽ അടങ്ങിയതായി പ്രാഥമിക രാസപരിശോധനയിൽ തെളിഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കി.



മരുന്നുകളുടെ സാംപിൾ കൊൽക്കത്തയിലെ സെൻട്രൽ ഡ്രഗ്ഗ് ലാബിലേക്ക് അയച്ചെന്ന് ഹരിയാണ ആരോഗ്യമന്ത്രി അനിൽ വിജ് പറഞ്ഞു. വീഴ്ച കണ്ടെത്തിയാൽ കമ്പനിക്കെതിരേ കർശന നടപടിയെടുക്കും. ലോകാരോഗ്യസംഘടനയും സാംബിയയും അന്വേഷണം നടത്തുന്നുണ്ട്.

ആ മരുന്ന് ഇന്ത്യയിൽ വിറ്റിട്ടില്ല -കേന്ദ്രം

ഗാംബിയയിൽ കുട്ടികളുടെ മരണത്തിന് കാരണമായെന്ന് ഡബ്ള്യു.എച്ച്.ഒ. കുറ്റപ്പെടുത്തിയ സിറപ്പുകൾ ഇന്ത്യയിൽ വിറ്റിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.

കയറ്റുമതി ആവശ്യത്തിനുമാത്രമായി ഉത്‌പാദിപ്പിച്ചവയാണ് ഗാംബിയയിലേക്ക് അയച്ചത്. സാധാരണനിലയ്ക്ക് ഇത്തരം ഔഷധങ്ങളുടെ ഗുണനിലവാരം ഇറക്കുമതിചെയ്യുന്ന രാജ്യങ്ങളാണ് ഉപയോഗത്തിനുമുമ്പ് പരിശോധിച്ച് ഉറപ്പുവരുത്തുന്നത്. ഹരിയാണയിലെ കമ്പനി കയറ്റുമതിചെയ്ത സിറപ്പുകളുടെ സാംപിളുകൾ വിദഗ്ധപരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും റിപ്പോർട്ട്‌ കിട്ടിയാലുടൻ നടപടിയുണ്ടാകുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

മരണം ഇന്ത്യയിലും

സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച സംഭവം ഇന്ത്യയിലും ഉണ്ടായിട്ടുണ്ട്. 2021 ഡിസംബറിലാണ് ഡൽഹി സർക്കാർ നടത്തുന്ന മൊഹല്ലാ ക്ലിനിക്കിൽ മൂന്ന് കുട്ടികൾ മരിച്ചത്.

മുതിർന്നവർക്ക് നൽകുന്ന ഡെക്‌സ്‌ട്രോമെത്തോർഫൻ എന്ന സിറപ്പ് കുട്ടികൾക്ക് നൽകിയതാണ് മരണകാരണം. 16 കുട്ടികളെയാണ് സിറപ്പ് കഴിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരുന്ന് നിർദേശിച്ച മൂന്ന് ഡോക്ടർമാരെ ഡൽഹി സർക്കാർ പുറത്താക്കിയിരുന്നു. ഈ മരുന്ന് പിൻവലിക്കാനുള്ള നിർദേശവും നൽകിയിരുന്നു.

അന്വേഷണം നടക്കുന്ന സിറപ്പുകൾ

  • പ്രോമിത്താസിൻ ഓറൽ സൊലൂഷൻ
  • കൊഫെക്സ്‍മാലിൻ ബേബി കഫ് സിറപ്പ്
  • മേകോഫ് ബേബി കഫ് സിറപ്പ്
  • മാഗ്രിപ് എൻ കോൾഡ് സിറപ്പ്
പൊലിഞ്ഞത് 66 കുരുന്നുകൾ

ബഞ്ചുൽ(​ഗാംബിയ): ചുമയ്ക്കും ജലദോഷത്തിനുമെതിരായ മരുന്നു കഴിച്ച 66 കുട്ടികൾ വൃക്കയുടെ പ്രവർത്തനം തകരാറിലായി മരിച്ചത് പശ്ചിമ ആഫ്രിക്കൻ രാജ്യമായ ​ഗാംബിയയെ നടുക്കി. ആകെ 24 ലക്ഷമാണ് ഈ കൊച്ചുരാജ്യത്തെ ജനസംഖ്യ.

ഇന്ത്യയിൽ നിന്നുള്ള ചുമ, ജലദോഷസംഹാരിയാണ് മരണത്തിനു പിന്നിലെന്ന സംശയത്തെത്തുടർന്ന് ​ഗാംബിയയിൽ വീടുകൾ കയറി പ്രചാരണം തുടങ്ങി. ഓരോ വീട്ടിലുമുള്ള ചുമസംഹാരികൾ തിരിച്ചുവാങ്ങുന്നുണ്ടെന്ന് ആരോ​ഗ്യവിഭാ​ഗം ഡയറക്ടർ ഡോ. മുസ്തഫ ബിട്ടായെ പറഞ്ഞു. ഇതിനായി പ്രത്യേകം സന്നദ്ധസേവകരെത്തന്നെ നിയോ​ഗിച്ചിട്ടുണ്ട്. ​ഗാംബിയ റെ‍ഡ്ക്രോസ് സൊസൈറ്റിയുടെയും ആരോ​ഗ്യമന്ത്രാലയത്തിന്റെയും നേതൃത്വത്തിലാണ് ബോഝവത്കരണ പരിപാടികൾ.

കുട്ടികളുടെ മരണത്തിനിടയാക്കിയ മരുന്നിൽ വിഷാംശം കലർന്നിട്ടുണ്ടെന്ന് പരിശോധനയിൽ വ്യക്തമായതായി ​ഗാംബിയൻ അധികൃതർ അറിയിച്ചു. നിലവിൽ ​ഗാംബിയയിൽ മാത്രമാണ് മരണം സ്ഥിരീകരിച്ചതെങ്കിലും ഏഷ്യ, കിഴക്കൻ യൂറോപ്പ്, പശ്ചിമേഷ്യ എന്നിവിടങ്ങളിലെ രാജ്യങ്ങളിലും മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിന്റെ മരുന്നുകൾ വിതരണം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. മരുന്നിന്റെ വിതരണം നിർത്തിവെക്കണമെന്ന് ഈ രാജ്യങ്ങളോട് ലോകാരോ​ഗ്യസംഘടന ആവശ്യപ്പെട്ടു.

Content Highlights: cough syrups linked to child deaths were not sold in india says health ministry


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented