ചുമ പലരോഗങ്ങളുടെയും ലക്ഷണം മാത്രമാണ്; അരുത് സ്വയം ചികിത്സ


രൺജിത്ത് ചാത്തോത്ത്

ഡോക്ടര്‍ പരിശോധിച്ച് നല്‍കുന്ന മരുന്നായാലും നിര്‍ദേശിക്കുന്ന ദിവസങ്ങളില്‍ കൃത്യമായ അളവില്‍ മാത്രമേ കഴിക്കാകൂ.

പ്രതീകാത്മക ചിത്രം | Photo:canva.com/

കണ്ണൂര്‍: ചുമ എന്നത് രോഗമല്ല. അതൊരു ലക്ഷണം മാത്രമാണ്. ശരീരത്തിന് എന്തോ പ്രശ്‌നമുണ്ടെന്നാണ് ചുമ സൂചിപ്പിക്കുന്നത്. ഈ ലക്ഷണത്തെ ശമിപ്പിക്കാന്‍ മലയാളികള്‍ ചെലവഴിക്കുന്നത് വര്‍ഷം 300 കോടി രൂപയാണ്. മാസം 50 കോടിയുടെ ചുമമരുന്നുകള്‍ കേരളത്തില്‍ വില്‍ക്കുന്നതായാണ് കെമിസ്റ്റ്‌സ് ആന്‍ഡ് ഡ്രഗ്ഗിസ്റ്റ്‌സ് അസോസിയേഷന്‍ കണക്കാക്കുന്നത്. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയാണ് ചുമമരുന്നുകള്‍ വലിയതോതില്‍ വില്‍ക്കുന്നത്. ലാഘവത്തോടെ സ്വയംചികിത്സ നടത്തുന്നവരാണ് കൂടുതലും.

ചുമയ്ക്ക് പിറകില്‍

ചുമയ്ക്ക് കാരണം ശ്വാസകോശപ്രശ്‌നങ്ങളാകാം. ക്ഷയം, ആസ്ത്മ, സി.ഒ.പി.ഡി., കാന്‍സര്‍ തുടങ്ങി പല രോഗങ്ങളും ചുമയുണ്ടാക്കും. മറ്റു അണുബാധകളും. ഹൃദയത്തിനോ ദഹനവ്യവസ്ഥയിലോ നാഡീതകരാറുകളോ ചുമയ്ക്ക് കാരണമാകാം. അടിസ്ഥാനരോഗം എന്താണെന്ന് നിര്‍ണയിച്ചുവേണം ചികിത്സിക്കാന്‍.

അളവ് പ്രധാനം

ഡോക്ടര്‍ പരിശോധിച്ച് നല്‍കുന്ന മരുന്നായാലും നിര്‍ദേശിക്കുന്ന ദിവസങ്ങളില്‍ കൃത്യമായ അളവില്‍ മാത്രമേ കഴിക്കാകൂ. സ്വയം ചികിത്സിക്കുന്നവര്‍ക്ക് ഡോസിനെക്കുറിച്ചൊന്നും ധാരണയുണ്ടാവില്ല. പലര്‍ക്കും മരുന്നിനോട് വിധേയത്വവും വന്നുചേരുന്നു.

എല്ലാ മരുന്നും ഒന്നല്ല

ചുമമരുന്ന് രണ്ടുവിധത്തിലുണ്ട്. ചുമയെ തടഞ്ഞുനിര്‍ത്തുന്ന സപ്രസന്റ്. കഫം ഇളക്കി പുറത്തേക്ക് എത്തിക്കുന്ന എക്‌സ്‌പെക്‌റ്റോറെന്റ് എന്നിങ്ങനെ.

ജലദോഷം, ചുമ, മൂക്കൊലിപ്പ്, അലര്‍ജി എന്നിവയ്‌ക്കൊക്കെ വിവിധ മരുന്നുകളുടെ മിശ്രിതവും വിപണിയിലുണ്ട്. ഇതില്‍ പല മിശ്രിതങ്ങളും അശാസ്ത്രീയമാണെന്ന് വിലയിരുത്തലുണ്ട്. അനാവശ്യമായി മരുന്നുകള്‍ ശരീരത്തില്‍ എത്തുന്നതിന് ഇത് വഴിവെക്കുന്നു. ഇതില്‍ 14 മരുന്ന് മിശ്രിതങ്ങള്‍ നിരോധനത്തിന്റെ അരികിലാണ്.

രോഗനിര്‍ണയം വൈകാന്‍ ഇടയാകുന്നു

എന്തുകൊണ്ടാണ് ചുമയ്ക്കുന്നതെന്ന് കണ്ടെത്തി ആ രോഗത്തിനു വേണം ചികിത്സിക്കാന്‍. ചുമമരുന്ന് അനാവശ്യമായി കഴിക്കുമ്പോള്‍ ലക്ഷണങ്ങള്‍ മറയ്ക്കപ്പെടും. യഥാര്‍ഥ രോഗനിര്‍ണയം നടക്കാതാകുന്നു. വളരെ വൈകിയാവും രോഗം നിര്‍ണയിക്കപ്പെടുക. ക്ഷയം, ശ്വാസകോശ കാന്‍സര്‍ എന്നിവയുടെ കാര്യത്തില്‍ ഇത് വളരെ പ്രസക്തമാണ്. പലപ്പോഴും രോഗം കണ്ടുപിടിക്കാന്‍ ഇതുകാരണം വൈകുന്നു. ചുമമരുന്നുകള്‍ പൂര്‍ണമായി ഒഴിവാക്കാനാകില്ല. ചിലരില്‍ മൂന്നോ നാലോ ദിവസത്തേക്ക് ആവശ്യമായി വരാം. എന്നാല്‍, ഭൂരിഭാഗം കേസുകളിലും ചുമമരുന്നുകള്‍ ഒഴിവാക്കാനാകും. അതിനാല്‍ ചുമമരുന്നുകളുടെ ഉപയോഗം കര്‍ശനമായി നിയന്ത്രിക്കണം.

-ഡോ. പി.എസ്. ഷാജഹാന്‍

പ്രൊഫസര്‍, ശ്വാസകോശവിഭാഗം, ഗവ. മെഡിക്കല്‍ കോളേജ്, ആലപ്പുഴ

Content Highlights: health, cough syrup, self treatment, self treatment for cough


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


10:28

വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented