കോവിഡ് ആന്റിവൈറല്‍ മരുന്ന് മോള്‍നുപിരാവിര്‍ ഇന്ത്യയില്‍; വിലയും മറ്റ് വിശദാംശങ്ങളും അറിയാം


മോൾനുപിരാവിർ

കോവിഡ് ആന്റിവൈറല്‍ മരുന്നായ മോള്‍നുപിരാവിറിന് ഇന്ത്യന്‍ ഡ്രഗ്‌സ് റെഗുലേറ്ററായ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അടിയന്തര അനുമതി നല്‍കിയതിന് പിന്നാലെ ടൊറന്റ്, സിപ്ല, സണ്‍ ഫാര്‍മ, ഡോക്ടര്‍ റെഡ്ഡീസ്, നാറ്റ്‌കോ, മയലന്‍, ഹെറ്റെറോ തുടങ്ങിയ 13 കമ്പനികളാണ് മരുന്നു നിര്‍മ്മാണത്തിനായി രംഗത്തെത്തിയിരിക്കുന്നത്. കോവിഡ് ചികിത്സയ്ക്കുള്ള ഏറ്റവും വിലകുറഞ്ഞ മരുന്നായിട്ടാണ് മോള്‍നുപിരാവിര്‍ ഗുളിക വിപണിയിലേക്കെത്തുന്നത്.

'മോളുലൈഫ്' എന്ന ബ്രാന്‍ഡ് നെയിമില്‍ മാന്‍കൈന്‍ഡ് ഫാര്‍മ ഗുളിക പുറത്തിറക്കിക്കഴിഞ്ഞു. ബി.ഡി.ആര്‍. ഫാര്‍മസ്യൂട്ടിക്കലുമായി ചേര്‍ന്നാണ് നിര്‍മ്മാണം. ചികിത്സയ്ക്കുപയോഗിക്കുന്ന 200 mg യുടെ ഗുളിക ഡല്‍ഹിയിലും ഇന്ത്യയുടെ മറ്റ് ചില ഭാഗങ്ങളിലും എത്തിക്കഴിഞ്ഞു. ഓരോ 12 മണിക്കൂറിലും 200 mgയുടെ നാലു ഗുളികകള്‍ അഞ്ചു ദിവസത്തേക്ക് സാധാരണ ഗുളിക പോലെ കഴിക്കണം. ഇത്തരത്തില്‍ 40 ഗുളികകള്‍ അടങ്ങുന്നതാണ് ഫുള്‍ കോഴ്‌സ്. ഒരു ഫുള്‍ കോഴ്‌സിന് 1500-2500 രൂപയാണ് വില കണക്കാക്കിയിരിക്കുന്നത്.

'മോള്‍ക്‌സിവിര്‍' എന്ന ബ്രാന്‍ഡ് നെയിമിലാണ് സണ്‍ഫാര്‍മ മോള്‍നുപിരാവിര്‍ പുറത്തിറക്കുന്നത്. ഗുളിക ഉത്പാദിപ്പിച്ച് സാമ്പത്തിക ശേഷി കുറഞ്ഞ നൂറിലേറെ രാജ്യങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ ജൂണില്‍ അഞ്ച് ഇന്ത്യന്‍ ജെനറിക് ഔഷധ നിര്‍മ്മാതാക്കള്‍ക്ക് മരുന്ന് വികസിപ്പിച്ച കമ്പനി ലൈസന്‍സ് നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് മരുന്ന് ഇന്ത്യയില്‍ 13 കമ്പനികള്‍ ഉത്പാദിപ്പിക്കുമെന്ന് മരുന്നിന് അടിയന്തര അനുമതി നല്‍കിക്കൊണ്ട് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാന്‍ഡവ്യ ഡിസംബര്‍ 28 ന് പ്രഖ്യാപിച്ചിരുന്നു. മുതിര്‍ന്നവരില്‍ മാത്രമാണ് ഈ മരുന്ന് ഉപയോഗിക്കുക.

ഔഷധ നിര്‍മ്മാണ ഭീമനായ മെര്‍ക്കും റിഡ്ജ്ബാക്ക് ബയോതെറാപ്യൂട്ടിക്‌സും ചേര്‍ന്നാണ് മോള്‍നുപിരാവിര്‍ വികസിപ്പിച്ചത്. കോവിഡ് ഗുരുതരമാവാന്‍ സാധ്യതയുള്ള രോഗികളില്‍ മോള്‍നുപിരാവിര്‍ ഉപയോഗിക്കാന്‍ യു.കെ.മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രോഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സിയുടെയും യു.എസ്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെയും അംഗീകാരം നല്‍കിയിരുന്നു.

കോവിഡ് തിരിച്ചറിഞ്ഞ ഉടനെയോ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയ ഉടനെയോ വേണം ഗുളിക കഴിക്കാന്‍ തുടങ്ങാന്‍. കോവിഡ് ഗുരുതരമായി അഞ്ചിലേറെ ദിവസം കഴിഞ്ഞവര്‍ക്ക് ഈ ഗുളിക നല്‍കില്ല. വൈറസിന്റെ തീവ്രത കുറയ്ക്കാന്‍ അഞ്ച് ദിവസത്തെ ഫുള്‍ കോഴ്‌സ് കൃത്യമായി പാലിക്കണമെന്നും കമ്പനി ശുപാര്‍ശ ചെയ്യുന്നുണ്ട്. ഭ്രൂണത്തിന് ദോഷകരമായേക്കാം എന്നതിനാല്‍ ഗര്‍ഭിണികള്‍ ഈ ഗുളിക ഉപയോഗിക്കരുത് എന്ന് നിര്‍ദേശിച്ചിട്ടുണ്ട്. 18 വയസ്സില്‍ താഴെയുള്ളവരും ഈ ഗുളിക ഉപയോഗിക്കരുത്.

ലഗേവ്രിയോ എന്നും മോള്‍നുപിരാവിര്‍ അറിയപ്പെടുന്നുണ്ട്. കൊറോണ വൈറസ് തുടര്‍ച്ചയായി ആര്‍.എന്‍.എ. വിഭജിക്കാറുണ്ട്. വൈറസിന്റെ പല പകര്‍പ്പുകള്‍ സൃഷ്ടിക്കുകയാണ് ഇതുവഴി ഉണ്ടാകുന്നത്. ഈ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയാണ് മോള്‍നുപിരാവിര്‍ ചെയ്യുന്നത്. അങ്ങനെ വൈറസിന്റെ തോത് കുറച്ച് രോഗതീവ്രത കുറയ്ക്കാന്‍ മോള്‍നുപിരാവിര്‍ സഹായിക്കും. കൊറോണ വൈറസിന്റെ ഡെല്‍റ്റ, ഗാമ പോലെയുള്ള ഭൂരിഭാഗം വകഭേദങ്ങള്‍ക്കെതിരെയും ഈ മരുന്ന് പ്രവര്‍ത്തിക്കുന്നതായി പ്രീ ക്ലിനിക്കല്‍, ക്ലിനിക്കല്‍ ഡാറ്റയില്‍ നിന്ന് വ്യക്തമാകുന്നതായി ഔഷധം വികസിപ്പിച്ച മെര്‍ക്ക് വ്യക്തമാക്കിയിട്ടുണ്ട്. ഇതുവഴി രോഗം ഗുരുതരമാവുന്നതിന്റെയും ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നതിന്റെയും തോത് കുറയ്ക്കാനാകും.

Content Highlights: Covid19 antiviral Molnupiravir launches In India, corona virus


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented