കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനയുമായി അസം ആരോ​ഗ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ. മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായാണ്  മന്ത്രിയുടെ പ്രസ്താവന. അസമിൽ കോവിഡ് ഇല്ലെന്നും അതുകൊണ്ട് ഫെയ്സ് മാസ്ക് ധരിക്കേണ്ട ആവശ്യമില്ലെന്നുമാണ് മന്ത്രി പറയുന്നത്. മാസ്ക്ക് ധരിക്കേണ്ട ആവശ്യം വരുമ്പോൾ താൻ പറയാമെന്നും പിന്നീട് പൊതുജനങ്ങളോട് മന്ത്രി പറയുന്നുണ്ട്. 

ആളുകൾ എല്ലാവരും മാസ്ക് ധരിച്ചാൽ ബ്യൂട്ടി പാർലറുകൾ എങ്ങനെയാണ് പ്രവർത്തിക്കുക എന്നും ബി.ജെ.പി.എം.എൽ.എയുമായ  മന്ത്രി പറയുന്നുണ്ട്. 

വീഡിയോ സമൂഹമാധ്യമങ്ങളിൽ വെെറലായതോടെ മന്ത്രിയുടെ ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനയ്ക്കെതിരെ    വിമർശനവുമായി നിരവധി ആളുകളാണ് രം​ഗത്തെത്തിയിരിക്കുന്നത്. മന്ത്രിയുടെ പ്രസ്താവന ആളുകൾക്ക് ശരിയായ സന്ദേശമല്ല നൽകുന്നതെന്ന് പലരും പ്രതികരിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഉത്തരവാദിത്തരഹിതമായ പ്രസ്താവന മൂലമാണ് ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായതെന്നും ആളുകൾ പ്രതികരിച്ചിട്ടുണ്ട്. 

തിരഞ്ഞെടുക്കപ്പെട്ട ഒരു മന്ത്രി ഇത്തരത്തിലുള്ള സന്ദേശമാണ് നൽകുന്നതെങ്കിൽ പിന്നെ എന്തിനാണ് കോവിഡ് 19 മാർ​ഗനിർദേശങ്ങൾ കേന്ദ്രം പുറത്തിറക്കുന്നതെന്നും പലരും വിമർശിച്ചിട്ടുണ്ട്. 

Content Highlights: Corona is Gone, No Need for Mask': Assam Health Minister's Remark, Health, Covid19