വന്ധ്യതാനിവാരണകേന്ദ്രങ്ങൾക്കെതിരേ വ്യാപകപരാതി; ദേശീയ രജിസ്ട്രി തയ്യാറാക്കാൻ കേന്ദ്രതീരുമാനം


ടി.ജി. ബേബിക്കുട്ടി

അപേക്ഷ ലഭിച്ചുകഴിഞ്ഞാല്‍ അതോറിറ്റി, സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് അവകാശവാദങ്ങള്‍ ശരിയാണോ എന്ന് പരിശോധിച്ചശേഷമാകും സര്‍ട്ടിഫിക്കറ്റ് നല്‍കുക.

പ്രതീകാത്മക ചിത്രം | Photo: canva.com/

തിരുവനന്തപുരം: വന്ധ്യതാനിവാരണ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണംവരും. കഴിഞ്ഞവര്‍ഷം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കൃത്രിമ ഗര്‍ഭധാരണ സാങ്കേതികവിദ്യാ-സറോഗസി നിയന്ത്രണ നിയമപ്രകാരം സംസ്ഥാനത്തും ഇത്തരം സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു.

ക്ലിനിക്കുകള്‍, ലബോറട്ടറികള്‍, ജനിതക കൗണ്‍സലിങ് കേന്ദ്രങ്ങള്‍, പ്രജനന സാങ്കേതികസഹായ ബാങ്കുകള്‍, കൃത്രിമഗര്‍ഭധാരണത്തിനായി ഭ്രൂണവും മറ്റും കൈകാര്യംചെയ്യുന്ന സ്ഥാപനങ്ങള്‍ എന്നിവയ്ക്കാണ് രജിസ്ട്രേഷന്‍. ഇത്തരം സ്ഥാപനങ്ങളുടെ ദേശീയ രജിസ്ട്രി (നാഷണല്‍ അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി ആന്‍ഡ് സറോഗസി രജിസ്ട്രി) തയ്യാറാക്കാനാണ് കേന്ദ്രതീരുമാനം.

വന്ധ്യതാനിവാരണ ചികിത്സയുടെയും അനുബന്ധസേവനങ്ങളുടെയും പേരില്‍ നടക്കുന്ന തട്ടിപ്പുകളും സാമ്പത്തികഇടപാടുകളും സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണിത്.

കേന്ദ്രനിര്‍ദേശാനുസരണം രജിസ്ട്രേഷന്‍ നടപടികള്‍ക്ക് മുന്നോടിയായി സംസ്ഥാനത്ത് ആരോഗ്യവകുപ്പ് ഡയറക്ടര്‍ വൈസ് ചെയര്‍പേഴ്സണായി പ്രത്യേക അതോറിറ്റിക്കും രൂപം നല്‍കി. നോഡല്‍ഓഫീസറെയും നിയമിക്കും. അപേക്ഷ ലഭിച്ചുകഴിഞ്ഞാല്‍ അതോറിറ്റി, സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് അവകാശവാദങ്ങള്‍ ശരിയാണോ എന്ന് പരിശോധിച്ചശേഷമാകും സര്‍ട്ടിഫിക്കറ്റ് നല്‍കുക. അപേക്ഷ ലഭിച്ചാല്‍ 90 ദിവസത്തിനകം തീരുമാനമെടുക്കണമെന്നാണ് നിര്‍ദേശം. മൂന്നുവര്‍ഷത്തേക്കാണ് ആദ്യം രജിസ്ട്രേഷന്‍ നല്‍കുക.

ഇത്തരം സ്ഥാപനങ്ങളെ ആശ്രയിക്കുന്നവര്‍ക്ക് പരാതികളുണ്ടെങ്കിലും അതോറിറ്റിയെ സമീപിക്കാമെന്ന് വൈസ് ചെയര്‍പേഴ്സണും ആരോഗ്യവകുപ്പ് ഡയറക്ടറുമായ ഡോ. പി.പി. പ്രീത പറഞ്ഞു.

നിയമലംഘകര്‍ക്ക് പത്തുവര്‍ഷംവരെ തടവ്

വന്ധ്യതാനിവാരണ സേവനരംഗത്ത് ചൂഷണംനടന്നതായി കണ്ടെത്തിയാല്‍ പത്തുവര്‍ഷംവരെ തടവും പത്തുലക്ഷം രൂപ പിഴയും ചുമത്താനുള്ള വ്യവസ്ഥകള്‍ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രജിസ്‌ട്രേഷനെടുക്കാത്ത ക്ലിനിക്കുകള്‍ക്ക് ഇനിമുതല്‍ പ്രവര്‍ത്തനാനുമതി ലഭിക്കില്ല. ഏതെങ്കിലും മെഡിക്കല്‍ പ്രാക്ടീഷണര്‍ക്ക് വാണിജ്യാടിസ്ഥാനത്തില്‍ ഇത്തരം സേവനങ്ങള്‍ നല്‍കണമെങ്കിലും രജിസ്ട്രേഷന്‍ ആവശ്യമാണ്.

Content Highlights: infertility centers, union government to prepare national registry, health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented