രോഗപ്രതിരോധത്തിന് വെളിച്ചെണ്ണയുടെ മഹത്ത്വം എണ്ണിപ്പറഞ്ഞ് ആയുഷ് മന്ത്രാലയം


സജീവ് പള്ളത്ത്

രാജ്യം കൊറോണയുടെ ഭീതിയില്‍ നില്‍ക്കുമ്പോള്‍ ജനങ്ങളുടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള വഴികളാണ് ആയുഷ് നല്‍കുന്നത്.

-

കോട്ടയം: നിസ്സാരക്കാരനല്ല, വെളിച്ചെണ്ണ ദിവസവും രണ്ടുതുള്ളി മൂക്കിൽ ഒഴിച്ചാൽ രോഗപ്രതിരോധത്തിന് ഗുണമാകും. ഒപ്പം വെളിച്ചെണ്ണ വായിലൊഴിച്ച് കുലുക്കുഴിയുന്നതും നന്ന്.

കേന്ദ്ര ആയുഷ് മന്ത്രാലയം രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് രാജ്യത്തെ ജനങ്ങൾക്കായി നൽകിയ നിർദേശങ്ങളിലാണ് വെളിച്ചെണ്ണ പ്രാധാന്യം നേടിയത്.

ന്യൂഡൽഹിയിലെ ഡോ.ദേവേന്ദ്ര ത്രിഗുണ, കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ ഡോ.പി.എം.വാര്യർ, കോയമ്പത്തൂരിലെ ഡോ.പി.ആർ.കൃഷ്ണകുമാർ, ഉൾപ്പെടെ രാജ്യത്തെ 16 പ്രമുഖ ആയുർവേദ ചികിത്സകരുടെ അഭിപ്രായം ക്രോഡീകരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

രാജ്യം കൊറോണയുടെ ഭീതിയിൽ നിൽക്കുമ്പോൾ ജനങ്ങളുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനുള്ള വഴികളാണ് ആയുഷ് നൽകുന്നത്.

കൊറോണയ്ക്കുള്ള ചികിത്സയല്ല, പൊതുവായ രോഗപ്രതിരോധ ശേഷി വർധിപ്പിച്ച് രോഗങ്ങളിൽനിന്ന് അകന്നുനിൽക്കുന്നതിനുള്ള വഴികളാണ് അവതരിപ്പിക്കുന്നത്. പ്രതിരോധശേഷി കുറഞ്ഞവരിൽ കൊറോണ വൈറസ് ബാധ മാരകമാകുമെന്ന പഠനത്തെ തുടർന്നാണിത്.

രാവിലെയും വൈകീട്ടും മൂക്കിന്റെ രണ്ടുദ്വാരങ്ങളിലും വെളിച്ചെണ്ണ രണ്ടുതുള്ളി ഇറ്റിക്കണം. എള്ളെണ്ണയോ നെയ്യോ പകരമായി വേണമെങ്കിൽ ഉപയോഗിക്കാം.

കൂടാതെ ദിവസം രണ്ടുനേരം ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ വായിലൊഴിച്ച് മൂന്നുമിനിറ്റ് കുലുക്കുഴിയണം. തുപ്പിക്കളഞ്ഞതിനുശേഷം ചൂടുവെള്ളം വായിൽകൊണ്ട് കുലുക്കുഴിയണം.

കഫക്കെട്ടുള്ളവർ പതിവായി പുതിന, അയമോദകം എന്നിവയിലേതെങ്കിലും വെള്ളത്തിലിട്ട് തിളപ്പിച്ച് ആവികൊള്ളണം. കഫക്കെട്ടുള്ളവർ ഗ്രാമ്പൂവും തേനും ചേർത്ത് കഴിച്ചാൽ പെട്ടെന്ന് മാറും. പ്രതിരോധ ശേഷി വർധിപ്പിക്കാൻ മഞ്ഞൾ, ജീരകം, മല്ലി, വെളുത്തുള്ളി എന്നിവ പതിവായി ആഹാരത്തിൽ ഉൾപ്പെടുത്തണമെന്നും നിർദേശിക്കുന്നു.

ചായയ്ക്ക് പകരം തുളസി, കറുവാപ്പട്ട, കുരുമുളക്, ചുക്ക്, കരിപ്പെട്ടി (പനംചക്കര) എന്നിവ ചേർത്തുണ്ടാക്കുന്ന പാനീയം ഉപയോഗിക്കാം. ആവശ്യമെങ്കിൽ ഇതിൽ നാരങ്ങനീരും ചേർക്കാം. ഒരു ഗ്ലാസ് പാലിൽ മഞ്ഞൾപ്പൊടി ചേർത്ത് ദിവസവും രണ്ടുനേരം കഴിക്കുന്നതും രോഗപ്രതിരോധ ശേഷി വർധിപ്പിക്കും. യോഗയും പ്രാണായാമവും അനുവർത്തിക്കണമെന്നും നിർദേശിക്കുന്നുണ്ട്.

അണുബാധയെ ചെറുക്കാനാകും

മൂക്കിൽ വെളിച്ചെണ്ണ ഇറ്റിക്കുന്നത് നസ്യത്തിന്റെ ഭാഗമായുള്ള രീതിയാണ്. ഇതിലൂടെയും വെളിച്ചെണ്ണ കവിൾക്കൊള്ളുന്നതിലൂടെയും വായിലൂടെയും മൂക്കിലൂടെയും ഉണ്ടാകാനിടയുളള അണുബാധയെ ചെറുക്കാനാകും. എള്ളെണ്ണയും നെയ്യും ഉപയോഗിച്ചും നസ്യം ചെയ്യാറുണ്ട്.

ഡോ.പി.എം. വാര്യർ, ചീഫ് ഫിസിഷ്യൻ, ആര്യവൈദ്യശാല, കോട്ടയ്ക്കൽ

Content Highlights:coconut oil for a stronger immunity system says ayush ministry

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
eknath shinde rahul gandhi

1 min

'സവർക്കറെ രാഹുൽ അപമാനിച്ചു, റോഡിലിറങ്ങി നടക്കാൻ പാടുപെടും'; ഭീഷണിയുമായി ഏക്നാഥ് ഷിന്ദെ

Mar 25, 2023


RAHUL

1 min

'വളരെ ലളിതമായ ചോദ്യം, ആ 20,000 കോടി രൂപ ആരുടേത്..?'; അയോഗ്യനാക്കിയാലും വിടില്ലെന്ന് രാഹുല്‍

Mar 25, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022

Most Commented