ശസ്ത്രക്രിയ ചെയ്തിട്ടും കേൾവി നിലനിർത്താനാകാതെ കുട്ടികൾ; സർക്കാർ സഹായം നിലച്ചിട്ട് രണ്ടുവർഷം


രണ്ടുവർഷം മുമ്പുവരെ സഹായം ലഭിച്ചിരുന്നു.

Representative Image | Photo: Gettyimages.in

ഗുരുവായൂർ: കോക്ലിയർ ഇംപ്ളാന്റ്‌ എന്ന ശ്രവണസഹായിയുടെ ലഭ്യത കുറഞ്ഞതിനാൽ ശസ്ത്രക്രിയ ചെയ്തിട്ടും കേൾവി നിലനിർത്താനാകാതെ നൂറുകണക്കിന് കുട്ടികൾ. ഈ ശ്രവണസഹായിക്ക് കേടുണ്ടായാൽ നേരെയാക്കാനുള്ള ഭാരിച്ച ചെലവും വെല്ലുവിളിയാണ്. ജില്ലയിൽ മാത്രം 160 കുട്ടികളാണ് ശസ്ത്രക്രിയ ചെയ്ത് കേൾവിയന്ത്രം കിട്ടാതെ ബുദ്ധിമുട്ടുന്നത്.

ഇവരെ സഹായിക്കാൻ 2016-ൽ കോക്ലിയർ ഇംപ്ലാന്റീസ് അസോസിയേഷൻ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി (സിയാക്‌സ്) എന്ന സംഘടനയ്ക്ക് രൂപം നൽകിയിരുന്നു. സർക്കാരിൽനിന്ന് ശസ്ത്രക്രിയയ്ക്കും പിന്നീട് യന്ത്രം വാങ്ങാനും സാമ്പത്തികസഹായം ലഭ്യമാക്കലാണ് സംഘടനയുടെ ലക്ഷ്യം.

ശസ്ത്രക്രിയയ്ക്കും കോക്ലിയർ ഉപകരണത്തിനും വലിയ ചെലവ് വരുന്നതിനാൽ സാധാരണക്കാർക്ക് സഹായമായാണ് സർക്കാർ ‘കാതോരം’ പദ്ധതി മുന്നോട്ടുവെച്ചത്. രണ്ടുവർഷം മുമ്പുവരെ സഹായം ലഭിച്ചിരുന്നു. എന്നാൽ, ഇപ്പോൾ സഹായത്തിനായുള്ള നിരവധിപേരുടെ അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്.

വിവിധ തരത്തിലുള്ള കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയയ്ക്ക് 50,000 രൂപ മുതൽ എട്ടു ലക്ഷം രൂപ വരെയാണ് ചെലവ്. സാമ്പത്തികശേഷി കുറഞ്ഞവർക്ക് ശസ്ത്രക്രിയയ്ക്കും യന്ത്രത്തിനും സർക്കാരിന്റെ സഹായം വേണ്ടിവരും.

കോയിൽ, ബാറ്ററി, കേബിൾ, മൈക്ക്, അഡാപ്റ്റർ തുടങ്ങിയവ ചേർന്നതാണ് കോക്ലിയർ ഉപകരണം. ഇതിൽ ഏതെങ്കിലുമൊന്ന് കേടായാൽ ഉപകരണം പ്രവർത്തിക്കില്ല. ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ മാത്രമാണ് ഇവ നിർമിക്കുന്നത്. ബാറ്ററിക്കുമാത്രം 10,000 രൂപ വിലവരും. രണ്ട് ബാറ്ററികൾ ആവശ്യമുണ്ട്. ഒന്നിന്റെ ചാർജ് തീർന്നാൽ രണ്ടാമത്തേത് ഉപയോഗിക്കാനാണിത്.

സ്കൂൾ തുറക്കുമ്പോഴേക്കും പ്രതിവിധി വേണം

സ്കൂൾ തുറക്കാൻ ഒരാഴ്ചയേ ഉള്ളു. നിരവധി കുട്ടികളാണ് കോക്ലിയർ യന്ത്രം കിട്ടാതെയും പ്രവർത്തനം നിലച്ചും ദുരിതമനുഭവിക്കുന്നത്. യന്ത്രസഹായത്താൽ കേൾക്കുന്ന കുട്ടികൾക്ക് പെട്ടെന്ന് കേൾവി കിട്ടാതായാൽ അത് മാനസിക പിരിമുറുക്കത്തിലാക്കും. പഠനത്തിൽ ശ്രദ്ധ കുറയും.

എം.പി ആനന്ദ്, ജില്ലാ പ്രസിഡന്റ്, സിയാക്സ്

ഓടിയോടി തോറ്റു

മകൾക്ക് നാലുവയസ്സിൽ കോക്ലിയർ ഇംപ്ലാന്റ് നടത്തി. ഇപ്പോൾ പതിനഞ്ച് വയസ്സായി. എല്ലാം വിറ്റുപെറുക്കിയായിരുന്നു ശസ്ത്രക്രിയ. അതുകൊണ്ടൊന്നും പ്രശ്നങ്ങൾ തീരുന്നില്ല. കോക്ലിയർ യന്ത്രങ്ങൾ വാങ്ങിവെക്കാനും അതിന്റെ കേടുപാടുകൾ തീർക്കാനുമായി ഓടിയോടി തോറ്റു. ഇനിയത് കേടാകല്ലേയെന്ന് മാത്രമാണ് പ്രാർഥന.

പി.ആർ‌ രജിത, ​ഗുരുവായൂർ(കോക്ലിയർ യന്ത്രം വച്ച തീർഥയുടെ അമ്മ)

Content Highlights: cochlear implants for hearing, kerala government kathoram programme

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022

Most Commented