യരുന്ന ചൂടും കാട്ടുതീയും വായുമലിനീകരണവും.. ലോകം നേരിടുന്ന കാലാവസ്ഥാമാറ്റത്തിന്റെ ഓരോ പടികളാണിവ.. ഇവയെല്ലാം മനുഷ്യരില്‍ മാരകരോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇത്തരത്തിലുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍ കാന്‍സറിന് കാരണമാകുമെന്നാണ് പുതിയ പഠനം. ചര്‍മം, ശ്വാസകോശം, ദഹനവ്യവസ്ഥ എന്നിവയെ ബാധിക്കുന്ന കാന്‍സറുകള്‍ പിടിപെടാമെന്നാണ് പഠനം.

ലാന്‍സെറ്റ് ഓങ്കോളജിയുടെ ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആഗോള താപനമാണ് പ്രധാനമായും കാന്‍സറിന് കാരണമാകുന്നത്. അള്‍ട്രാവയലറ്റ് റേഡിയേഷന്‍, വായു മലിനീകരണം, പകര്‍ച്ചവ്യാധികള്‍, മലിനമാക്കപ്പെട്ട ഭക്ഷണവും വെള്ളവും.. ഇവയെല്ലാം കാന്‍സറിനും കാരണമാകാം. 

'ആഗോളതലത്തില്‍ ഇന്നും കാന്‍സര്‍ ചികിത്സ നേരിടുന്ന വലിയ വെല്ലുവിളി രോഗനിര്‍ണയം, ചികിത്സ, പരിചരണം എന്നിവയ്ക്കാവശ്യമായ ശരിയായ കാര്യങ്ങള്‍ ഇനിയും ലഭ്യമല്ലാത്തതാണ്.' ലേഖനം പറയുന്നു.

'കാലാവസ്ഥാ വ്യതിയാനം കുറക്കാനുള്ള ലോകവ്യാപക പോരാട്ടത്തില്‍, ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളുന്നത് മന്ദഗതിയിലാക്കാനോ തടയാനോ അന്താരാഷ്ട്ര സമൂഹം ശ്രമിക്കുന്നില്ല,' പ്രധാന ലേഖകനായ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ റോബര്‍ട്ട് എ ഹയാത്ത് പറയുന്നത് ഇങ്ങനെ. 

21-ാം നൂറ്റാണ്ടിലെ മരണങ്ങളില്‍ പ്രധാന കാരണക്കാരന്‍ കാന്‍സറാണ്. അതില്‍ ശ്വാസകോശ കാന്‍സറാണ് പ്രധാനം. വായുമലിനീകരണമാണ് അതിലെ 15 ശതമാനം കാന്‍സറിനും കാരണം. കാലാവസ്ഥാ മാറ്റം തടയുകയാണ് ഇത്തരത്തിലുള്ള മരണങ്ങള്‍ കുറയ്ക്കാനുള്ള എളുപ്പമാര്‍ഗമെന്നും പഠനം റിപ്പോര്‍ട്ട് ചെയ്യുന്നു. 

ലാന്‍സെറ്റ് ഓങ്കോളജിയുടെ പഠനം വായിക്കാം

Content Highlights: Climate Change Will Give Rise to More Cancers