മഴ പിൻവാങ്ങിയതോടെ ചൂട് കനക്കുന്നു, മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി


1 min read
Read later
Print
Share

Photo: PTI

കോഴിക്കോട്: മഴ പിൻവാങ്ങിയതോടെ സംസ്ഥാനം കടുത്തചൂടിന്റെ പിടിയിലമർന്നു. മുൻകാലങ്ങളിൽ മാർച്ച് മാസത്തോടെയാണ് ചൂട് കൂടിത്തുടങ്ങുന്നതെങ്കിൽ ഫെബ്രുവരിയോടെതന്നെ ചൂട് കടുക്കുന്നതാണ് സമീപവർഷങ്ങളിൽ അനുഭവപ്പെടുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായാണ് ചൂട് കൂടുന്നതെന്നാണ് വിലയിരുത്തൽ.

ബുധനാഴ്ച കോഴിക്കോട് നഗരത്തിൽ 34.8 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്. ഫെബ്രുവരിയിൽ ജില്ലയിലെ കൂടിയ ചൂടാണിത്. തൃശ്ശൂർ പീച്ചിയിൽ രേഖപ്പെടുത്തിയ 38.6 ഡിഗ്രിയാണ് വ്യാഴാഴ്ച സംസ്ഥാനത്ത് രേഖപ്പെടുത്തിയ കൂടിയ താപനില. ചൂടിനൊപ്പം ഉയർന്ന അന്തരീക്ഷ ആർദ്രതയുള്ളതാണ് തീരദേശസംസ്ഥാനമായ കേരളത്തിൽ പ്രശ്നം ഗുരുതരമാക്കുന്നത്.

ചൂട് കനത്തതോടെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി മുന്നറിയിപ്പും മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചു. രാവിലെ പതിനൊന്നുമുതൽ മൂന്നുവരെയുള്ള സമയങ്ങളിൽ നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കണം. പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, രോഗികൾ, ഭിന്നശേഷിക്കാർ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികൾ ഉച്ചസമയങ്ങളിൽ നേരിട്ട് ചൂടേൽക്കുന്ന കളികളിൽ ഏർപ്പെടരുത്.

നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ തുടങ്ങി പുറംജോലിയിൽ ഏർപ്പെടുന്നവർ ജോലിസമയം ക്രമീകരിക്കണം. നിർജലീകരണം ഒഴിവാക്കാൻ കായികാധ്വാനങ്ങളിൽ ഏർപ്പെടുന്നവർ ധാരാളമായി വെള്ളം കുടിക്കണം. മദ്യം, കാപ്പി, കാർബണേറ്റഡ് ശീതളപാനീയങ്ങൾ തുടങ്ങിയവ പകൽസമയത്ത് ഒഴിവാക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശുദ്ധമായ കുടിവെള്ളം ഉറപ്പുവരുത്തണം. പരീക്ഷാഹാളുകളിലും വെള്ളം ലഭ്യമാക്കണം.

വെയിലത്തിറങ്ങുമ്പോൾ പരുത്തിവസ്ത്രങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത്. വെയിലത്ത് കുടയോ തൊപ്പിയോ ഉപയോഗിക്കാം. കടുത്ത ചൂട് മൃഗങ്ങളെയും വലയ്ക്കും.

ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻവിടുന്നതും വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കണമെന്നും അതോറിറ്റി നിർദേശിക്കുന്നു.

Content Highlights: climate change rising temperature

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
thyroid

1 min

തൈറോയ്ഡ് രോഗികള്‍ കാബേജും കോളിഫ്ളവറും ഒഴിവാക്കണോ?; മിഥ്യാധാരണകളും വസ്തുതകളും

May 25, 2023


cardiological society of india

2 min

ഹൃദ്രോഗങ്ങള്‍ക്ക് അടിയന്തിര ചികിത്സാ കര്‍മ്മപദ്ധതി നടപ്പിലാക്കും- സി.എസ്.ഐ കേരള

May 8, 2023


salt

2 min

ഇന്ത്യയുൾപ്പെടെ 73% രാജ്യങ്ങളിൽ ഉപ്പിന്റെ അമിതോപയോ​ഗം; അളവ് കുറയ്ക്കണമെന്ന് ലോകാരോ​ഗ്യസംഘടന

Mar 10, 2023

Most Commented