60 കഴിഞ്ഞവര്‍ വാക്‌സിന്‍ എടുത്തില്ലെങ്കില്‍ പിഴയൊടുക്കേണ്ടിവരും; പുതിയ നിര്‍ദേശവുമായി ഗ്രീസ്


കോവിഡുമായി ബന്ധപ്പെട്ട മരണങ്ങളില്‍ പത്തില്‍ ഒന്‍പതും 60 വയസ്സിനുമുകളില്‍ പ്രായമുള്ളവരാണ്.

പ്രതീകാത്മക ചിത്രം | Photo: A.P.

കൊറോണ വൈറസിന്റെ വിവിധ വകഭേദങ്ങള്‍ ലോകമെമ്പാടും താണ്ഡവമാടുമ്പോള്‍ ചെറുത്തുനില്‍പ്പിന് വാക്‌സിനെയാണ് എല്ലാവരും ആശ്രയിക്കുന്നത്. വാക്‌സിനെടുക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതായി വിവിധ പദ്ധതികളും വിവിധ രാജ്യങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍, വാക്‌സിനോട് മുഖംതിരിക്കുന്ന ഒരുകൂട്ടമാളുകള്‍ ഉണ്ടെന്നത് വാസ്തവമാണ്.

വാക്‌സിനെടുക്കുന്നത് നിര്‍ബന്ധമാക്കിക്കൊണ്ട് ഗ്രീസ് സര്‍ക്കാര്‍ പുതിയ നിര്‍ദേശം പുറത്തിറക്കിയിരിക്കുകയാണ്. 60 വയസ്സ് പിന്നിട്ടവര്‍ നിര്‍ബന്ധമായും വാക്‌സിന്‍ എടുക്കണമെന്നും അല്ലാത്ത പക്ഷം മാസം പിഴയൊടുക്കേണ്ടി വരുമെന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നു. പിഴയൊടുക്കുന്നത് ഒഴിവാക്കാനുള്ള ഏറ്റവും ലളിതമായ മാര്‍ഗം വാക്‌സിന്‍ എടുക്കുന്നതാണെന്ന് ഗ്രീക്ക് പ്രധാനമന്ത്രി കിര്യാകോസ് മിറ്റ്‌സോതാക്കിസ് പറഞ്ഞു.

'60 വയസ്സ് കഴിഞ്ഞ നമ്മുടെ പൗരന്മാരില്‍ വളരെ ചെറിയൊരു വിഭാഗം ഇപ്പോഴും വാക്‌സിന്‍ എടുത്തിട്ടില്ല. ഇന്ന് തന്നെ വാക്‌സിന്‍ എടുക്കാന്‍ ഞാന്‍ അവരെ പ്രോത്സാഹിപ്പിക്കുന്നു. അല്ലാത്തപക്ഷം പിഴ ചുമത്തും. പിഴ ഈടാക്കുന്നതല്ല ഇവിടെ കാര്യം. പക്ഷേ, കുറഞ്ഞ പക്ഷം അതെങ്കിലും ഉണ്ടാകും. നിങ്ങളുടെ ജീവന്‍ സംരക്ഷിക്കൂ. നിങ്ങളെ ഇഷ്ടപ്പെടുന്നവരുടെ ജീവന്‍ രക്ഷിക്കൂ, വാക്‌സിന്‍ സുരക്ഷിതമാണെന്ന് മനസ്സിലാക്കൂ'-അദ്ദേഹം പറഞ്ഞു.

കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഭൂരിഭാഗം പേരും വാക്‌സിന്‍ എടുക്കാത്തവരാണെന്ന് ഗ്രീക്ക് അധികൃതര്‍ അറിയിച്ചു. കോവിഡുമായി ബന്ധപ്പെട്ട മരണങ്ങളില്‍ പത്തില്‍ ഒന്‍പതും 60 വയസ്സിനുമുകളില്‍ പ്രായമുള്ളവരാണ്. കോവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരില്‍ പത്തില്‍ ഏഴുപേരും വാക്‌സിന്‍ എടുക്കാത്തവരില്‍ പത്തില്‍ എട്ടുപേരും 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

Content highlights: citizens above the age of 60, face monthly fine for not getting vaccination, Greece authority, covid vaccination

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented