കോവിഡ് വിവാഹ-ജനനനിരക്കുകളുടെ എണ്ണത്തിൽ കുത്തനെ ഇടിവ് രേഖപ്പെടുത്തിയെന്ന് ചൈന


Photo:AP

ബീജിങ്: കോവിഡ് നിരക്കുകൾ പലരാജ്യങ്ങളിലും വീണ്ടും ഉയർന്നുകൊണ്ടിരിക്കുകയാണ്. കോവിഡിനെ തുരത്താൻ കർശനമായ സീറോ കോവിഡ് പോളിസിയുമായി മുന്നോട്ടു പോവുകയാണ് ചൈന. കോവിഡ് മൂലം പലയിടങ്ങളിലെയും സാമ്പത്തിക സാമൂഹിക മേഖലകളെല്ലാം പ്രതിസന്ധി നേരിടുന്നുവെന്ന് നേരത്തേ മുതൽ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ കോവിഡ് കാരണം രാജ്യത്തെ ജനന നിരക്കും വിവാഹങ്ങളുടെ എണ്ണവും കുത്തനെ ഇടിഞ്ഞിരിക്കുന്നുവെന്ന് വ്യക്തമാക്കുകയാണ് ചൈന.

ചൈനയിലെ നാഷണൽ ഹെൽത്ത് കമ്മീഷനാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. വിദ്യാഭ്യാസത്തിനും കുട്ടികളെ വളർത്തുന്നതിനുമുള്ള ചെലവ് കൂടിയതുകൊണ്ടാണ് വിവാഹവും ജനനനിരക്കും കുറഞ്ഞതെന്നാണ് കണ്ടെത്തൽ. യുവാക്കളിൽ ഏറെയും ന​ഗരങ്ങളിലേക്ക് കുടിയേറുകയും വിദ്യാഭ്യാസത്തിനും ജോലിക്കും ശ്രദ്ധ കേന്ദ്രീകരിക്കുകയുമാണ്. ചൈനയുടെ വിട്ടുവീഴ്ചയില്ലാത്ത സീറോ കോവിഡ് പോളിസിയും വിവാഹ-ജനന നിരക്കുകൾ ഇടിയുന്നതിന് കാരണമായെന്ന് ജനസംഖ്യാ ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.

ചൈനയിലെ ജനന നിരക്കിൽ ഈ വർഷം റെക്കോഡ് ഇടിവായിരിക്കുമെന്നാണ് ജനസംഖ്യാശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. കഴിഞ്ഞ വർഷം 10.6 മില്യൺ കുഞ്ഞുങ്ങൾ ജനിച്ച സ്ഥാനത്ത് ഈ വർഷം 10 മില്യണിൽ താഴെ ഒതുങ്ങുമെന്നാണ് കരുതുന്നത്. 2020ലെ അപേക്ഷിച്ച് 11.5 ശതമാനത്തിന്റെ കുറവായിരിക്കുമെന്നും വിലയിരുത്തലുണ്ട്.

1980 മുതൽ 2015 വരെ ഒറ്റകുട്ടി നയമായിരുന്നു ചൈന പുലർത്തിയിരുന്നത്. എന്നാൽ ജനസംഖ്യ കുത്തനെ ഇടിയുന്നതായ കണ്ടെത്തലിനെ തുടർന്ന് മൂന്നാമത്തെ കുട്ടിയുണ്ടാകുന്നവർക്ക് ടാക്സ് ഇളവുകളും നീണ്ട പ്രസവാവധിയും മെഡിക്കൽ ഇൻഷുറൻസുമെല്ലാം പ്രഖ്യാപിച്ചിരുന്നു.

കോവിഡ് നിരക്കുകൾ കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ ചൈന നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണെന്ന വാർത്ത അടുത്തിടെയാണ് പുറത്തുവന്നത്. വൈറസിനെ പരമാവധി തുടച്ചുനീക്കാൻ കോൺടാക്റ്റ് ട്രേസിങ്, ഐസൊലേഷൻ, ടെസ്റ്റിങ്ങുകൾ, ലോക്ഡൗൺ തുടങ്ങിയവ ഉൾപ്പെടെയുള്ള കടുത്ത മാർ​ഗങ്ങളാണ് സീറോ കോവിഡ് പോളിസിയുടെ ഭാ​ഗമായി ചൈന നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഇതോട് അനുബന്ധിച്ച് കോവി‍ഡ് കേസുകളുടെ എണ്ണം താരതമ്യേന കുറവാണെങ്കിലും നിയന്ത്രണങ്ങൾ കടുപ്പിക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശം. പുതിയ വൈറസ് ബാധ സ്ഥിരീകരിക്കുന്നില്ല എന്നും രോ​ഗത്തെ പൂർണമായും തുടച്ചുനീക്കുക എന്നതുമാണ് ലക്ഷ്യമിടുന്നത്.

രോ​ഗബാധിത പ്രദേശങ്ങളിലെ പല ടൂറിസ്റ്റ് കേന്ദ്രങ്ങളും ഇതിനകം അടച്ചിരിക്കുകയാണ്. സ്കൂളുകൾ തുറക്കുന്ന തീയതി വീണ്ടും നീട്ടിവച്ചു. നിയന്ത്രണങ്ങൾ കൂടുന്ന പശ്ചാത്തലത്തിൽ പരിഭ്രാന്തരായി ഫേസ്മാസ്ക്കുകളും അവശ്യസാധനങ്ങളും ശേഖരിച്ചു വെക്കുന്നവരുമുണ്ട്. അടിക്കടിയുണ്ടായ ലോക്ഡൗണുകൾ സാമൂഹിക സാമ്പത്തിക മേഖലകളിൽ പലവിധത്തിലുള്ള പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട് എന്ന് പരാതിപ്പെടുന്നവരുമുണ്ട്. ജോലിക്ക് പോകുന്നതുൾപ്പെടെ തടസ്സമായതോടെ സാമ്പത്തികപ്രശ്നങ്ങളും ഭക്ഷ്യക്ഷാമവും പലയിടത്തും രൂക്ഷമാകുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

Content Highlights: china says covid has exacerbated decline in births marriages


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


sreenijan mla, sabu m jacob

2 min

ട്വന്‍റി-20 അംഗങ്ങള്‍ വേദി വിട്ടത് പാര്‍ട്ടി നിലപാട്; ജാതീയമായ വേര്‍തിരിവില്ലെന്ന് സാബു എം. ജേക്കബ്

Dec 9, 2022

Most Commented