ചൈനയിൽ കോവിഡ് നിരക്കുകൾ വീണ്ടും റെക്കോഡ് ഉയരത്തിൽ; നിയന്ത്രണങ്ങൾ കടുക്കുന്നു


Representative Image| Photo: REUTERS

ഷാങ്ഹായ്: ചൈനയിൽ കോവിഡ് കേസുകൾ വീണ്ടും റെക്കോഡ് ഉയരത്തിൽ. ഏപ്രിൽ പകുതിയിലെ ഉയർന്ന കോവിഡ് നിരക്കുകളെ മറികടന്നാണ് വ്യാഴാഴ്ച്ച തുടർ‌ച്ചയായി രണ്ടാംദിവസവും കോവിഡ് കേസുകൾ വർധിച്ചിരിക്കുന്നത്. രാജ്യത്തിന്റെ പലഭാ​ഗങ്ങളിലും നിലവിൽ ലോക്ക്ഡൗൺ തുടരുകയാണ്. വ്യാഴാഴ്ച മാത്രം 32,695 കോവിഡ് കേസുകളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ബുധനാഴ്ച 31,444 കോവിഡ് കേസുകളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തത്. വ്യാഴാഴ്ചത്തെ കോവിഡ് നിരക്കുകളിൽ 3041 കേസുകൾ മാത്രമാണ് ലക്ഷണങ്ങളോടെ ഉള്ളത്. 29,654 കോവിഡ് കേസുകൾക്കും ലക്ഷണങ്ങൾ ഇല്ലായിരുന്നു.

​ഗ്വാങ്ഷൗ, ഷോങ്‍കിങ് ന​ഗരങ്ങളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ​ലോക്ക്ഡൗൺ പ്രദേശങ്ങളിൽ ആശുപത്രിയിലേക്കോ ഭക്ഷണ ആവശ്യങ്ങൾക്കോ അല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദേശമുണ്ട്. ചെങ്ഡു, ജിനാൻ, ലാൻഷൗ, ഷിയാൻ, വുഹാൻ ന​ഗരങ്ങളിൽ പ്രതിദിനം നൂറിൽപരം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഷിജിയാജുവാങ്ങിൽ വ്യാഴാഴ്ച്ചത്തെ മാത്രം കേസുകൾ തൊട്ടുമുമ്പത്തെ ദിവസത്തെ അപേക്ഷിച്ച് നാലിരട്ടിയായി.

2019ൽ വുഹാനിൽ ആ​ദ്യമായി കൊറോണാ വൈറസ് സ്ഥിരീകരിച്ചതിനുശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കുകളിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. നിരക്കുകൾ ഉയർന്നു നിൽക്കുന്ന പശ്ചാത്തലത്തിൽ ചൈനയുടെ അതിർത്തികൾ അടച്ചിടുന്നത് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്.

Content Highlights: china reports new daily record covid cases


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022

Most Commented