കോവിഡ് കേസുകൾ കുതിക്കുന്നു; വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിച്ച് ചൈന


കോവിഡ് നിരക്കുകൾ കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ‌ നടപ്പിലാക്കുന്നത്.

പ്രതീകാത്മക ചിത്രം |ഫോട്ടോ:AFP

ഉറുംചി: ഒരിടവേളയ്ക്കു ശേഷം ലോകത്തെ പലഭാ​ഗങ്ങളിലും കോവിഡ് കേസുകൾ ഉയർന്നുകൊണ്ടിരിക്കുകയാണ്. കോവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്ന പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നിരിക്കുകയാണ് ചൈന. ഷിൻജിയാങ്ങിൽ കോവിഡ് നിരക്കുകൾ കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ‌ നടപ്പിലാക്കുന്നത്. സീറോ കോവിഡ് പോളിസിയുടെ ഭാ​ഗമായാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്.

വൈറസിനെ പരമാവധി തുടച്ചുനീക്കാൻ കോൺടാക്റ്റ് ട്രേസിങ്, ഐസൊലേഷൻ, ടെസ്റ്റിങ്ങുകൾ, ലോക്ഡൗൺ തുടങ്ങിയവ ഉൾപ്പെടെയുള്ള കടുത്ത മാർ​ഗങ്ങളാണ് സീറോ കോവിഡ് പോളിസിയുടെ ഭാ​ഗമായി ചൈന നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഇതോട് അനുബന്ധിച്ച് കോവി‍ഡ് കേസുകളുടെ എണ്ണം താരതമ്യേന കുറവാണെങ്കിലും നിയന്ത്രണങ്ങൾ കടുപ്പിക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശം. പുതിയ വൈറസ് ബാധ സ്ഥിരീകരിക്കുന്നില്ല എന്നും രോ​ഗത്തെ പൂർണമായും തുടച്ചുനീക്കുക എന്നതുമാണ് ലക്ഷ്യമിടുന്നത്.

ബുധനാഴ്ച മാത്രം 2779 കോവിഡ് കേസുകളാണ് ഷിൻജിയാങ്ങിൽ റിപ്പോർട്ട് ചെയ്തത്. തലസ്ഥാനമായ ഉറുംചിയിൽ രോ​ഗപ്രതിരോധത്തിന്റെ ഭാ​ഗമായി 73ഓളം ജില്ലകളിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അയൽപക്കമായ ടിബറ്റ് ഓട്ടോണമസ് റീജ്യനിലും കോവി‍ഡ് കേസുകൾ ഉയരുകയാണ്. 2911 കോവിഡ് കേസുകളാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. ചൊവ്വാഴ്ചയെ അപേക്ഷിച്ച് 742 കേസുകൾ കൂടുതലുമായിരുന്നു.

രോ​ഗബാധിത പ്രദേശങ്ങളിലെ പല ടൂറിസ്റ്റ് കേന്ദ്രങ്ങളും ഇതിനകം അടച്ചിരിക്കുകയാണ്. സ്കൂളുകൾ തുറക്കുന്ന തീയതി വീണ്ടും നീട്ടിവച്ചു. നിയന്ത്രണങ്ങൾ കൂടുന്ന പശ്ചാത്തലത്തിൽ പരിഭ്രാന്തരായി ഫേസ്മാസ്ക്കുകളും അവശ്യസാധനങ്ങളും ശേഖരിച്ചു വെക്കുന്നവരുമുണ്ട്.

ലാസയിലും ഷി​ഗാസെയിലും നിരവധി വിനോദസഞ്ചാരികളാണ് കുടുങ്ങിക്കിടക്കുന്നത്. അതിനിടെ അടിക്കടിയുണ്ടായ ലോക്ചൗണുകൾ സാമൂഹിക സാമ്പത്തിക മേഖലകളിൽ പലവിധത്തിലുള്ള പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട് എന്ന് പരാതിപ്പെടുന്നവരുമുണ്ട്. ജോലിക്ക് പോകുന്നതുൾപ്പെടെ തടസ്സമായതോടെ സാമ്പത്തികപ്രശ്നങ്ങളും ഭക്ഷ്യക്ഷാമവും പലയിടത്തും രൂക്ഷമാകുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

Content Highlights: china enforces lockdowns as covid cases spiral in xinjiang tibet zero covid policy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented