പുരുഷന്മാര് താമസിച്ച് കുടുംബജീവിതം തുടങ്ങുന്നത് അവരുടെ പങ്കാളിയുടെയും ജനിക്കാന്‍പോകുന്ന കുഞ്ഞുങ്ങളുടെയും ആരോഗ്യത്തെ ബാധിക്കുമെന്ന് പഠനം. ഗര്‍ഭധാരണം, ഗര്‍ഭാവസ്ഥ, കുഞ്ഞുങ്ങളുടെ ആരോഗ്യം എന്നീ ഘടകങ്ങളില്‍ മാതാപിതാക്കളുടെ പ്രായം ചെലുത്തുന്ന സ്വാധീനം സംബന്ധിച്ച് 40 വര്‍ഷം നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
''35 വയസ്സിനുശേഷം സ്ത്രീകളിലുണ്ടാകുന്ന ശാരീരികമാറ്റങ്ങള്‍ ഗര്‍ഭധാരണം തുടങ്ങി കുഞ്ഞിന്റെ ആരോഗ്യത്തെവരെ സ്വാധീനിക്കുമെന്ന് മിക്കവര്‍ക്കും അറിയാം. എന്നാല്‍, തങ്ങളുടെ പ്രായംകൂടുന്നതും മേല്‍പ്പറഞ്ഞ ഘടകങ്ങളെ സ്വാധീനിക്കുമെന്ന് മിക്കപുരുഷന്മാരും തിരിച്ചറിഞ്ഞിട്ടില്ല'' -റട്ട്ഗേസ് യൂണിവേഴ്സിറ്റി വിമെന്‍സ് ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഗ്ലോറിയ ബാച്ച്മാന്‍ പറഞ്ഞു.
പ്രായംകൂടുന്നത് ഗര്‍ഭധാരണസാധ്യത കുറയ്ക്കുമെന്ന് മാത്രമല്ല, ഗര്‍ഭകാലത്തുമാത്രം കണ്ടുവരുന്ന പ്രമേഹരോഗസാധ്യതയും ഉയര്‍ന്ന രക്തസമ്മര്‍ദമുണ്ടാക്കുന്ന വിഷമതകളും വര്‍ധിപ്പിക്കുകയും മാസം തികയാതെയുള്ള പ്രസവത്തിന് വഴിവെക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
പ്രായംകൂടിയ അച്ഛന്മാര്ക്കുണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്ക് ഭാരക്കുറവ്, ജന്മനായുള്ള ഹൃദയരോഗങ്ങള്‍, മുച്ചിറി, അര്‍ബുദം, മാനസിക വെല്ലുവിളികള്‍, കാര്യങ്ങള്‍ തിരിച്ചറിയാനുള്ള കഴിവില്ലായ്മ, ഓട്ടിസം എന്നിവയുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും പഠനം വ്യക്തമാക്കുന്നു.
പ്രായമാകുമ്പോള്‍ ശരീരം ഉത്പാദിപ്പിക്കുന്ന ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണിന്റെ അളവിലുണ്ടാകുന്ന കുറവ്, ബീജങ്ങളുടെ കുറവ്, ശുക്ലത്തിന്റെ ഗുണമേന്മ കുറയുന്നത് എന്നിവയാണ് ഈ രോഗങ്ങള്‍ക്ക് കാരണമെന്ന് ബാച്ച്മാന്‍ വ്യക്തമാക്കി.
Content Highlight:Paternal age effect, New Born Baby Health
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..