കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സെന്റര്‍ ഫോര്‍ ന്യൂറോ സയന്‍സിന്റെ സാമൂഹിക വികസന/മസ്തിഷ്‌ക ഗവേഷണ കര്‍മപരിപാടിയുടെ ഭാഗമായി എറണാകുളം ജില്ലാ ഭരണകൂടം, കൊച്ചി കോര്‍പ്പറേഷന്‍ എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന മറവിരോഗ സൗഹൃദ കൊച്ചിയുടെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച നിര്‍വഹിക്കും. ഇതോടെ രാജ്യത്തെ ആദ്യ ഡിമെന്‍ഷ്യ സൗഹൃദ നഗരമായി കൊച്ചി മാറുമെന്ന് സംഘാടകര്‍ അറിയിച്ചു.
 
സര്‍വകലാശാലയുടെ സെമിനാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഡിമെന്‍ഷ്യ കെയര്‍ ഹോമിന്റെ ഉദ്ഘാടനവും എറണാകുളത്തെ ഡിമെന്‍ഷ്യ സൗഹൃദ ജില്ല എന്ന പരിപാടിയുടെ ആദ്യ ഘട്ടത്തിനു തുടക്കം കുറിക്കലും മുഖ്യമന്ത്രി നിര്‍വഹിക്കും. വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. സാമൂഹിക, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ഡിമെന്‍ഷ്യ സൗഹൃദ മൊബൈല്‍ ആപ്ലിക്കേഷന്‍ ഹൈബി ഈഡന്‍ എം.പി. ഉദ്ഘാടനം ചെയ്യും. 

Content highlights: chief minister pinarayi vijayan will announce koch as dementia friendly city