ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്നത് അം​ഗീകരിക്കാനാവില്ല, കർശന നടപടിയുണ്ടാവും-മുഖ്യമന്ത്രി


പിണറായി വിജയൻ|ഫോട്ടോ: രാഗേഷ് ഇ.വി| മാതൃഭൂമി

തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്ന സംഭവങ്ങൾ അംഗീകരിക്കാനാവില്ലെന്നും ഇത്തരം സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒന്നാംഘട്ട മാസ്റ്റർ പ്ലാനിന്റെ ഭാഗമായി പൂർത്തിയാക്കിയ മേൽപ്പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആശുപത്രിയിൽ ചികിത്സപ്പിഴവ് അടക്കമുള്ള സംഭവങ്ങളുണ്ടായാൽ രോഗിക്കോ ബന്ധുക്കൾക്കോ പരാതിപ്പെടാനുള്ള സംവിധാനങ്ങളെല്ലാം ഇന്നുണ്ട്. പെെട്ടന്നുണ്ടാകുന്ന വികാരപ്രകടനത്തിന്റെ ഭാഗമായി അക്രമം അഴിച്ചുവിടേണ്ട ആവശ്യമില്ല. ഡോക്ടർമാരുൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരും തികഞ്ഞ സൂക്ഷ്മതയും ജാഗ്രതയും പുലർത്തണം. ചെറിയ നോട്ടപ്പിശകു കാരണമുണ്ടാകുന്ന തിരുത്താനാകാത്ത പിഴവ് ജീവിതകാലം മുഴുവൻ നിങ്ങളെ വേട്ടയാടുന്ന സ്ഥിതിയുണ്ടാകും.

മെഡിക്കൽ കോളേജ് മേൽപ്പാലത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ച ശേഷം പാലത്തിലൂടെ നടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രി വീണാ ജോർജ്, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. തുടങ്ങിയവർ ഒപ്പം

കേരളത്തിന്റെ വികസനക്കുതിപ്പിനായി ആവിഷ്‌കരിച്ച കിഫ്ബി മലർപ്പൊടിക്കാരന്റെ സ്വപ്നമല്ലെന്ന് ഇതിനോടകം തെളിയിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 2016-ൽ കിഫ്ബി ആവിഷ്‌കരിച്ചപ്പോൾ മലർപ്പൊടിക്കാരന്റെ സ്വപ്നമെന്ന് പല പ്രമുഖരും ആക്ഷേപിച്ചു. 2021-ൽ സർക്കാർ കാലാവധി പൂർത്തിയാക്കിയപ്പോൾ 50000 കോടിയുടെ വികസനപ്രവർത്തനങ്ങൾ ലക്ഷ്യമിട്ട സ്ഥാനത്ത്, 62000 കോടിയുടെ വികസനപ്രവർത്തനങ്ങൾ നടപ്പാക്കി. നവകേരളത്തിൽ പണമില്ലാത്തതിനാൽ ചികിത്സ ലഭിക്കാത്ത ആരുമുണ്ടാകരുതെന്നാണ് സർക്കാരിന്റെ ആഗ്രഹം- അദ്ദേഹം പറഞ്ഞു.

മന്ത്രി വീണാ ജോർജ് അധ്യക്ഷയായി. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. മുഖ്യാതിഥിയായി.

ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാർ ഡി.ആർ.അനിൽ, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എ.നിസാറുദീൻ, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എസ്.ബിന്ദു, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ് മാത്യു, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി.കലാ കേശവൻ എന്നിവർ സംസാരിച്ചു.

Content Highlights: chief minister pinarayi vijayan on violence against health workers


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented