മുപ്ലിവണ്ടുകളുടെ ഗ്രന്ഥിയിലെ രാസപദാർഥങ്ങൾക്ക് അർബുദകോശങ്ങളെ നശിപ്പിക്കാൻ കഴിവെന്ന് കണ്ടെത്തൽ


സന്തോഷ് വാസുദേവ്

പഠനം സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാസല്‍ ആസ്ഥാനമായി പുറത്തിറക്കുന്ന ജേണലായ 'മോളിക്യൂള്‍സി'ല്‍ കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചു.

മുപ്ലി വണ്ടുകൾ

പാലക്കാട്: ശല്യക്കാരായ മുപ്ലിവണ്ടുകളെ മാനവരാശിക്ക് ഉപകാരപ്പെടുന്ന രീതിയില്‍ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞേക്കുമെന്ന കണ്ടെത്തലുമായി ഒരുകൂട്ടം ഗവേഷകര്‍. പട്ടാന്പി ഗവ. സംസ്‌കൃത കോളേജിലെ ജന്തുശാസ്ത്രവിഭാഗം അധ്യാപകരും വിദ്യാര്‍ഥികളുമടങ്ങിയ സംഘം നടത്തിയ ഗവേഷണത്തിന്റെ പ്രാഥമിക കണ്ടെത്തലുകളിലാണ് പുതിയ വിവരങ്ങളുള്ളത്. മുപ്ലിവണ്ടുകളുടെ (ഓട്ടെരുമ/കോട്ടെരുമ) പ്രതിരോധഗ്രന്ഥിയില്‍ (ഡിഫന്‍സീവ് ഗ്ലാന്റ്) അടങ്ങിയ രാസപദാര്‍ഥങ്ങളെക്കുറിച്ചാണ് അസി. പ്രൊഫ. ഡോ. അജയ് കുമാറിന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘം അന്വേഷിച്ചത്. അര്‍ബുദമടക്കമുള്ളവയുടെ ചികിത്സയില്‍ ഉപയോഗപ്പെട്ടേക്കാവുന്ന പ്രാഥമിക കണ്ടെത്തലുകളാണ് സംഘം നടത്തിയത്. മുപ്ലിവണ്ടുകളുടെ ശല്യം തടയാനാവുന്ന കണ്ടുപിടിത്തങ്ങള്‍ക്കും പഠനം വഴിതെളിച്ചേക്കും. ഇവരുടെ പഠനം സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാസല്‍ ആസ്ഥാനമായി പുറത്തിറക്കുന്ന ജേണലായ 'േമാളിക്യൂള്‍സി'ല്‍ കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചു.

ഗവേഷണസംഘത്തില്‍ ഇവര്‍പട്ടാമ്പി ഗവ. സംസ്‌കൃത കോളേജിലെ അസി. പ്രൊഫ. ഡോ. അജയ് കുമാര്‍, സുവോളജി വിദ്യാര്‍ഥികളായ സാബിറ, വിഘ്‌നേഷ്, മെറിന്‍, നിഖില, അന്നറ്റ്, അധ്യാപകരായ ഡോ. റഷീദ്, ഡോ. സീന, നാട്ടിക എസ്.എന്‍. കോളേജിലെ സുവോളജി വിഭാഗം അസി. െപ്രാഫ. ഡോ. ബിനിത, യു.എ.ഇ. അജ്മാന്‍ യൂണിവേഴ്‌സിറ്റി അസി. പ്രൊഫസര്‍മാരായ ഡോ. ജയരാജ്, ഡോ. സുധീര്‍ രാമവര്‍മ.

കണ്ടെത്തലുകള്‍

  • മുപ്ലിവണ്ടുകളുടെ ഗ്രന്ഥിയില ടങ്ങിയ രാസപദാര്‍ഥങ്ങള്‍ക്ക് അര്‍ബുദകോശങ്ങളെ നശിപ്പിക്കാനുള്ള കഴിവുണ്ട്.
  • രോഗകാരികളായ സ്റ്റെേൈഫലാ കോക്കസ്, ഇ-കോളി ബാക്ടീരിയകളെ നശിപ്പിക്കാനുള്ള കഴിവ് ഈ രാസപദാര്‍ഥത്തിനുണ്ട്.
  • രോഗാവസ്ഥയില്‍ ശരീരത്തിലുണ്ടാകുന്ന ഫ്രീറാഡിക്കലുകളെ (രോഗകാരികളായ മൂലതന്മാത്രകള്‍) നശിപ്പിക്കാന്‍ ഈ രാസപദാര്‍ഥങ്ങള്‍ സഹായിക്കും.
  • കോശവിഭജനത്തില്‍ ഇവ ക്രോമസോമുകളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുന്നു. ഇതും അര്‍ബുദം ഉള്‍പ്പെടെയുള്ളവയുടെ ചികിത്സയില്‍ ഉപയോഗപ്പെട്ടേക്കാം.

Content Highlights: new medical invention, chemicals produced by mupli beetle may help to beat cancer, health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented