കുട്ടികൾക്കിടയിൽ മീസിൽസ് വ്യാപിക്കുന്നു; ഉന്നതതല സമിതിയെ നിയോ​ഗിച്ച് കേന്ദ്രം


Representative Image| Photo: Canva.com

ന്യൂഡൽഹി: രാജ്യത്ത് പലയിടങ്ങളിലും കുട്ടികൾക്കിടയിൽ മീസിൽസ് വ്യാപിക്കുന്ന സാഹചര്യത്തിൽ സ്ഥിതി​ഗതികൾ വിലയിരുത്താൻ ഉന്നതതല സമിതിയെ നിയോ​ഗിച്ച് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. മീസിൽസ് കേസുകൾ വർധിക്കുന്ന റാഞ്ചി, അഹമ്മദാബാദ്, മലപ്പുറം എന്നിവിടങ്ങളിലാണ് മൂന്നം​ഗ ഉന്നതതല സമിതിയെ നിയോ​ഗിച്ചിരിക്കുന്നത്.

രോ​ഗവ്യാപനമുള്ള സംസ്ഥാനങ്ങളിലെ സ്ഥിതി​ഗതികൾ പരിശോധിച്ച് അവശ്യമായ നിയന്ത്രണ ‌നടപടികൾ സു​ഗമമാക്കുന്നതിന് സമിതി സംസ്ഥാന ആരോ​ഗ്യ അധികൃതരെ സഹായിക്കും. ന്യൂഡൽഹിയിലെ നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ, റാം മനോഹർ ലോഹ്യ ആശുപത്രി എന്നിവിടങ്ങളിൽ നിന്നുള്ള വിദ​ഗ്ധരാണ് റാഞ്ചി ടീമിലുള്ളത്. ന്യൂഡൽഹിയിലെ കലാവതി സരൺ ചിൽഡ്രൻസ് ഹോസ്പിറ്റൽ, കേന്ദ്ര ആരോ​ഗ്യസാമൂഹിക ക്ഷേമമന്ത്രാലയത്തിലെ വിദ​ഗ്ധർ എന്നിവരാണ് അഹമ്മദാബാദ് ടീമിലുള്ളത്. കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ തിരുവനന്തപുരത്തെ പ്രാദേശിക ഓഫീസ്, പുതുച്ചേരിയിലെ ജിപ്മെർ, ന്യൂഡൽഹിയിലെ എൽ.എച്ച്.എം.സി എന്നിവിടങ്ങളിൽ നിന്നുള്ള വിദ​ഗ്ധരെയാണ് മലപ്പുറത്തേക്ക് നിയോ​ഗിച്ചിരിക്കുന്നത്.സമിതിയിലുള്ള അം​ഗങ്ങൾ രോ​ഗവ്യാപനമുള്ള സ്ഥലങ്ങളിൽ സന്ദർശനം നടത്തുകയും വ്യാപനം തടയാൻ കൈക്കൊള്ളേണ്ട നടപടികൾ സംബന്ധിച്ച് സംസ്ഥാന ആരോ​ഗ്യ വിഭാ​ഗത്തിന് അവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്യും.

എന്താണ് മീസിൽസ് ?
മിക്സോ വൈറസ് വിഭാഗത്തിൽ പെടുന്ന മോർബിലി വൈറസ് ഉണ്ടാക്കുന്ന അസുഖമാണ് മീസിൽസ്. ആറു മാസം മുതൽ മൂന്നു വയസ്സ് വരെയുള്ള കുട്ടികളിലാണ് ഈ രോഗം കൂടുതലായും കണ്ടു വരുന്നത്. അമ്മയിൽ നിന്നു പകർന്നുകിട്ടിയ ആന്റിബോഡീസ് ശരീരത്തിൽ ഉള്ളത് കൊണ്ടാണ് ആറു മാസം വരെയുള്ള കുട്ടികളിൽ അധികം കാണപ്പെടാത്തത്. എങ്കിലും കൗമാരപ്രായത്തിലും മുതിർന്നവരിലും മീസിൽസ് ഉണ്ടാവാറുണ്ട്.

ലക്ഷണങ്ങള്‍
പാരാമിക്സോ വൈറസ് വിഭാഗത്തില്‍പെടുന്ന മോര്‍ബിലി വൈറസ് ഉണ്ടാക്കുന്ന അസുഖമാണ് അഞ്ചാം പനി. നമ്മുടെ നാട്ടില്‍ ആറു മാസം മുതല്‍ മൂന്നുവയസ്സുവരെയുള്ള കുട്ടികളിലാണ് കൂടുതലായും കണ്ടുവരുന്നത്.

പനിയാണ് ആദ്യത്തെ ലക്ഷണം. കൂടെ ചുമ, കണ്ണ് ചുവക്കല്‍, ജലദോഷം എന്നിവയും ഉണ്ടാകും. നാലു ദിവസം പിന്നിടുമ്പോഴേക്കും ചെവിയുടെ പിറകില്‍നിന്ന് തുടങ്ങി മുഖത്തേക്ക് പടര്‍ന്നശേഷം ദേഹമാസകലം ചുവന്ന പൊടിപ്പുകള്‍ കാണും. അപ്പോഴേക്കും പനി പൂര്‍ണമായും ഭേദമാകും. കൂടാതെ വയറിളക്കം, ഛര്‍ദി, ശക്തമായ വയറുവേദന, അപ്പെന്റിക്സിന്റെ പഴുപ്പ് ഒക്കെയുണ്ടാകാം.

പകരുന്നത്
അസുഖമുള്ള ഒരാളുടെ കണ്ണില്‍നിന്നുള്ള സ്രവത്തില്‍നിന്നോ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഉണ്ടാകുന്ന കണങ്ങള്‍ വഴിയോ രോഗപ്പകര്‍ച്ചയുണ്ടാകാം. മുഖാമുഖം നമ്പര്‍ക്കം വേണമെന്നില്ല. ഒരു രോഗിയുടെ സ്രവങ്ങളുമായി സമ്പര്‍ക്കമുണ്ടായ 90 ശതമാനം ആള്‍ക്കാര്‍ക്കും രോഗം വരാം.

സങ്കീര്‍ണതകള്‍
വയറിളക്കത്തിന്റെ ഭാഗമായുള്ള നിര്‍ജലീകരണവും ചെവിയില്‍ പഴുപ്പും ആണ് പ്രധാന പ്രശ്‌നം. ഈ പഴുപ്പ് യഥാവിധം ചികിത്സിച്ചില്ലെങ്കില്‍ മെനിഞ്ചൈറ്റിസ് പോലുള്ള പ്രശ്നങ്ങളും ഉണ്ടാകാം. വിറ്റാമിന്‍ എ-യുടെ കുറവും വ്യത്യസ്ത ശ്വാസകോശരോഗങ്ങളും വരാം. അഞ്ചാം പനി കാരണമുള്ള മരണങ്ങളുടെ പ്രധാന വില്ലന്‍ ന്യുമോണിയ തന്നെ. അസുഖം വന്ന് പത്ത് വര്‍ഷം കഴിഞ്ഞാലും തലച്ചോറിനെ ബാധിക്കുന്ന സബ് അക്യൂട്ട് സ്‌ക്ലിറോസിങ് എന്‍സെഫലൈറ്റിസ് ഉണ്ടാവാം.

കുത്തിവെപ്പുതന്നെ രക്ഷ
പ്രതിരോധ കുത്തിവെപ്പ് മാത്രമാണ് ഇതിന് പരിഹാരം. കുട്ടിക്ക് ഒന്‍പത് മാസം തികയുമ്പോള്‍ ആദ്യ ഡോസ് എം.ആറും കൂടെ വിറ്റാമിന്‍ എ തുള്ളികളും നല്‍കണം.രണ്ടാമത്തെ ഡോസ് ഒന്നര മുതല്‍ രണ്ടുവയസ്സാകുന്നതുവരെ ചെയ്യാം. രണ്ടു ഡോസ് വാക്സിന്‍ 97 % സംരക്ഷണം നല്‍കും.

Content Highlights: centre deploys high-level teams to assess increasing measles cases among kids in states


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented