കേന്ദ്ര പൊതുമേഖലാ ഔഷധക്കമ്പനികള്‍ വില്‍ക്കുന്നു


എം.കെ. രാജശേഖരന്‍

ജന്‍ ഔഷധിയെയും ബാധിക്കും

Representative Image | Photo: Gettyimages.in

തൃശ്ശൂർ: പൊതുമേഖലയിലെ ഔഷധനിർമാണത്തിൽനിന്ന് പിന്മാറാനൊരുങ്ങി കേന്ദ്രസർക്കാർ. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള അഞ്ച് കമ്പനികളിൽ രണ്ടെണ്ണം പൂട്ടാനാണ് തീരുമാനം. മൂന്നെണ്ണത്തിന്റെ ഓഹരി വിറ്റഴിക്കലിനുള്ള നടപടികൾ പ്രഖ്യാപിച്ചിട്ടുമുണ്ട്.

ലോക്സഭയിൽ നൽകിയ മറുപടിയിലാണ് ഔഷധമന്ത്രാലയത്തിന്റെ ചുമതലയുള്ള മന്ത്രി ഡി.വി. സദാനന്ദഗൗഡ വിവരങ്ങൾ വ്യക്തമാക്കിയത്. ഇന്ത്യൻ ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്, രാജസ്ഥാൻ ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് എന്നിവയാണ് പ്രവർത്തനം അവസാനിപ്പിക്കുന്നത്. ഹിന്ദുസ്ഥാൻ ആന്റിബയോട്ടിക്സ്, ബംഗാൾ കെമിക്കൽസ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്, കർണാടക ആന്റിബയോട്ടിക്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് എന്നിവയുടെ ഓഹരികളാണ് വിൽക്കുന്നത്. തീരുമാനം ജനൗഷധിപോലെ സാധാരണ രോഗികളെ സഹായിക്കുന്ന പദ്ധതികൾക്ക് തിരിച്ചടിയാകും. പൊതുമേഖലാ കമ്പനികളുടെ കൂട്ടായ്മയാണ് ജൻ ഔഷധി നടപ്പാക്കുന്നത്.

തിരിച്ചടിയും തിരിച്ചുപോക്കുമാകും

ലോകത്തിന്റെ ഫാർമസിയെന്ന നിലയിലുള്ള വളർച്ചയിൽനിന്ന് വലിയതോതിൽ ഇന്ത്യ പിന്നാക്കം പോകും. മാറുന്ന കാലത്തിനനുസരിച്ചുള്ള മരുന്നുകളുണ്ടാക്കുന്നതിൽ പൊതുമേഖലയുടെ സാന്നിധ്യം ഏറെ പ്രധാനമാണ്. വിലയിലും മറ്റും തിരിച്ചടിയുണ്ടാക്കുമെന്നതിൽ സംശയമില്ല.

- ഡോ. ബി. ഇക്ബാൽ, സംസ്ഥാന ആസൂത്രണസമിതിയംഗം

Content Highlights:Central Public Sector Pharmaceutical Companies are Selling by Central Government, Health, Medicines

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented