
Photo: Pixabay
ന്യൂഡല്‍ഹി: കൊറോണ വൈറസുമായി ബന്ധപ്പെട്ട വാക്സിനുകള്‍ക്കും മരുന്ന് പരീക്ഷണങ്ങള്‍ക്കുമായി ഉന്നതതല ദൗത്യസംഘത്തെ നിയോഗിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. നീതി ആയോഗ് അംഗം, സര്‍ക്കാരിന്റെ മുഖ്യ ശാസ്ത്രോപദേഷ്ടാവ് എന്നിവരാണ് ദൗത്യസംഘത്തിന് നേതൃത്വം വഹിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ അറിയിച്ചു. ആയുഷ് വകുപ്പ്, ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ (ഐ.സി.എം.ആര്.), ശാസ്ത്ര സാങ്കേതിക ബയോടെക്നോളജി വകുപ്പ്, ശാസ്ത്ര വ്യവസായ ഗവേഷണ കൗണ്‍സില്‍ (സി.എസ്.ഐ.ആര്.), പ്രതിരോധ ഗവേഷണ വികസന ഓര്ഗനൈസേഷന് (ഡി.ആര്.ഡി.ഒ.), ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ ജനറല്‍, ഡ്രഗ് കണ്ട്രോളര് എന്നിവരും സംഘത്തില്‍ അംഗങ്ങളാണ്.
Content Highlights: Central government appointed special team for Covid19 vaccine medicine research
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..