ആയുര്‍വേദ ഗവേഷണസ്ഥാപനങ്ങള്‍ കോവിഡ് സെന്ററുകളാക്കാന്‍ കേന്ദ്രാനുമതി


ടി.ജി. ബേബിക്കുട്ടി 

കഴിഞ്ഞമാസമാണ് ആയുര്‍വേദ, യോഗ ശാഖകളെക്കൂടി കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്

Representative Image | Photo: Gettyimages.in

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന് ആയുർവേദം ഉപയോഗപ്പെടുത്താൻ അനുമതി നൽകിയതിനുപിന്നാലെ സംസ്ഥാനത്തെ രണ്ട് ആയുർവേദ ഗവേഷണകേന്ദ്രങ്ങളെ കോവിഡ് സെന്ററുകളായി ഉയർത്താനൊരുങ്ങുന്നു. ചെറുതുരുത്തി നാഷണൽ ആയുർവേദിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പഞ്ചകർമ, തിരുവനന്തപുരം പൂജപ്പുര റീജണൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലൈഫ് സ്റ്റൈൽ റിലേറ്റഡ് ഡിസോഡേഴ്സ് എന്നിവയെയാണ് കോവിഡ് സെന്ററുകളാക്കുക.

രോഗപ്രതിരോധം, രോഗശമനം, പുനരധിവാസം തുടങ്ങിയമേഖലകളിൽ ആയുർവേദം, യോഗ എന്നിവയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുംവിധം ഈ കേന്ദ്രങ്ങളെ പ്രാപ്തമാക്കുകയാണ് ലക്ഷ്യം. സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസസ് ആണ് ഇതുസംബന്ധിച്ച് നിർദേശം നൽകിയിട്ടുള്ളത്.

രണ്ടുഗവേഷണകേന്ദ്രങ്ങളിലും നൽകുന്ന ചികിത്സ കൃത്യമായി വിലയിരുത്തി രേഖപ്പെടുത്താൻ സാധിച്ചാൽ ആയുർവേദ സാധ്യതകൾ ലോകമെമ്പാടും പ്രയോജനപ്പെടുത്താനാകുമെന്നും തീരുമാനം എത്രയുംവേഗം നടപ്പാക്കുകയാണ് വേണ്ടതെന്നും ആയുർവേദിക് മെഡിസിൻ മാനുഫാക്ചേഴ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി ഡോ. ഡി. രാമനാഥൻ പറഞ്ഞു.

കഴിഞ്ഞമാസമാണ് നാഷണൽ ക്ലിനിക്കൽ മാനേജ്മെന്റ് പ്രോട്ടോകോൾ പ്രകാരം ആയുർവേദ, യോഗ ശാഖകളെക്കൂടി കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്.

Content Highlights:Central approval to make Ayurvedic research institutes Covid19 centers, Health, Covid19, Corona Virus

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022

Most Commented