പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: ചെന്നൈ മൃഗശാലയില്‍ സിംഹങ്ങള്‍ കോവിഡ് ബാധിച്ച് ചത്ത പശ്ചാത്തലത്തില്‍ മൃഗങ്ങള്‍ക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പുനല്‍കാന്‍ കേന്ദ്രം തീരുമാനിച്ചു.
ഐ.സി.എം.ആറും ഹരിയാണ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഓണ്‍ ഇക്വീന്‍സും (എന്‍.ആര്‍.സി.ഇ.) സംയുക്തമായി വികസിപ്പിച്ച വാക്‌സിനാണ് മൃഗങ്ങള്‍ക്ക് നല്‍കുക. ആദ്യഘട്ട പരീക്ഷണമെന്നനിലയില്‍ ഗുജറാത്തിലെ ജുനഗഢിലെ സക്കര്‍ബാഗ് മൃഗശാലയിലെ സിംഹങ്ങളിലും പുള്ളിപ്പുലികളിലും മരുന്ന് പരീക്ഷിക്കും. മൃഗങ്ങളിലെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍
ക്ക് സൗകര്യമുള്ള ഇന്ത്യയിലെ ആറുമൃഗശാലകളിലൊന്നാണ് സക്കര്‍ബാഗിലേത്. ഇവിടെ എഴുപതിലധികം സിംഹങ്ങളും 50 പുള്ളിപ്പുലികളുമുണ്ട്.
15 മൃഗങ്ങള്‍ക്കാകും 28 ദിവസത്തെ ഇടവേളയില്‍ രണ്ടുഡോസുകളായി വാക്‌സിന്‍ നല്‍കുക. രണ്ടാമത്തെ ഡോസിനുശേഷം രണ്ടുമാസത്തേക്ക് മൃഗങ്ങളെ ആന്റിബോഡികള്‍ക്കായി നിരീക്ഷിക്കും.
കഴിഞ്ഞ ജൂണില്‍ ചെന്നൈയിലെ വണ്ടലൂര്‍ മൃഗശാലയിലെ 15 സിംഹങ്ങള്‍ കോവിഡ് ബാധിച്ച് ചത്തിരുന്നു.
മൃഗങ്ങള്‍ക്കുേവേണ്ടി ആദ്യം വാക്‌സിന്‍ നിര്‍മിച്ച രാജ്യം റഷ്യയാണ്. 'കാര്‍ണിയാക്-കോവ്' എന്ന റഷ്യന്‍ വാക്‌സിന്‍ നായ, പൂച്ച, കുറുക്കന്‍, നീര്‍നായ എന്നീ മൃഗങ്ങള്‍ക്ക് നല്‍കുന്നുണ്ട്്.
Content highlights: center decided to run trial vaccine testing in lion and leopard
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..