
പ്രതീകാത്മക ചിത്രം | Photo: A.N.I
കൊച്ചി: തുണി മാസ്കുകൾ കോവിഡിൽ സുരക്ഷ നൽകില്ലെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ മുന്നറിയിപ്പ്. അണുബാധ തടയുന്നതിന് എൻ-95 മാസ്കുകളോ കെ.എൻ.-95 മാസ്കുകളോ ധരിക്കണമെന്നാണ് സി.ഡി.സി. നിർദേശം. സർജിക്കൽ മാസ്കുകളെയും റെസ്പിറേറ്ററുകളെയും അപേക്ഷിച്ച് തുണി മാസ്കുകൾ നൽകുന്ന സുരക്ഷ നന്നേ കുറവാണ്.
മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ വരുമെന്നു ഭയന്ന് തുണി മാസ്കുകൾ ധരിക്കുന്നവർ ഏറെയുണ്ട്.
ഇരട്ട തുണി മാസ്കുകൾ ധരിക്കുന്നതുകൊണ്ടും പ്രതിരോധം ഉറപ്പാക്കാൻ സാധിക്കില്ലെന്ന് സി.ഡി.സി. പറയുന്നു.
കോവിഡ് ഇളവുകൾ പ്രഖ്യാപിച്ചതു മുതൽ മാസ്ക് ഉപയോഗത്തിൽ അലംഭാവം കാണിക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.
Content highlights: cdc said cloth masks would not provide protection from the covid, covid 19 precaution
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..