ഡയബറ്റിസ്, അമിതവണ്ണം, അലസമായ ജീവിതശൈലി; ഇന്ത്യക്കാരിൽ ​ഹൃദയാഘാത സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങൾ


ഇന്ത്യൻ ഹാർട്ട് ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പുറത്തുവന്നിരിക്കുന്നത്.

Representative Image | Photo: Gettyimages.in

കേരളത്തിൽ ഹൃദയാഘാത മരണങ്ങൾ വർധിക്കുന്നതായി ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇപ്പോഴിതാ നേരത്തേ എത്തുന്ന ഹൃദയാഘാതത്തിനു പിന്നിലെ കാരണങ്ങളെക്കുറിച്ച് ഒരു പഠനം പുറത്തുവന്നിരിക്കുകയാണ്. ഡയബറ്റിസ് നിയന്ത്രണവിധേയമാക്കാത്തതും അമിതഭാരവും അലസമായ ജീവിതശൈലിയുമൊക്കെയാണ് ഇന്ത്യക്കാരിൽ ഹൃദയാഘാതം വർധിപ്പിക്കുന്നത് എന്നാണ് പഠനത്തിൽ പറയുന്നത്.

ഇന്ത്യൻ ഹാർട്ട് ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പുറത്തുവന്നിരിക്കുന്നത്. ഹൈദരാബാദിലെ കിംസ് ആശുപത്രിയിലെ സീനിയർ കാർഡിയോളജിസ്റ്റായ ഡോ.ബി ഹൈ​ഗ്രിവ് റാവുവിന്റെ നേതൃത്വത്തിലാണ് പഠനം സംഘടിപ്പിച്ചത്. ന്യൂഡൽഹിയിലെയും തിരുവനന്തപുരത്തെയും പതിനഞ്ചോളം കാർഡിയോളജി ആശുപത്രികളും പഠനത്തിന്റെ ഭാ​ഗമായിരുന്നു.ശരാശരി അമ്പത്തിയാറു വയസ്സു പ്രായമുള്ള രോ​ഗികളെയാണ് പഠനത്തിന് ആസ്പദമാക്കിയത്. അതിൽ എഴുപത്തിയാറു ശതമാനം പേർ പുരുഷന്മാരായിരുന്നു. കഴിഞ്ഞ ഇരുപതു വർഷത്തിനിടെ ആരോ​ഗ്യസംവിധാനത്തിൽ പുരോ​ഗതി ഉണ്ടെങ്കിലും യുവാക്കളിലും ഹൃദയാഘാതം കൂടിവരുന്നതായി പഠനത്തിൽ പറയുന്നു. 66 ശതമാനം പുരുഷന്മാരിലും 56 ശതമാനം സ്ത്രീകളിലും അറുപതു വയസ്സിനു താഴെയാണ് ഹൃദയാഘാതം സംഭവിക്കുന്നത്. എന്നാൽ മൂന്നിലൊന്ന് പുരുഷന്മാരിലും നാലിലാെന്ന് സ്ത്രീകളിലും അമ്പതിനു വയസ്സിനു താഴെ ഹൃദയാഘാതം ഉണ്ടായതായി കാണപ്പെട്ടു. പത്തുശതമാനം പേരിൽ നാൽപതു വയസ്സിനു താഴെയും ഹൃദയാഘാതം ഉണ്ടാകുന്നുണ്ടെന്ന് പഠനത്തിൽ പറയുന്നു.

പുകവലി, ഹൈപ്പർടെൻഷൻ, ഡയബറ്റിസ്, ഉയർന്ന എൽഡിഎൽ കൊളസ്ട്രോൾ തുടങ്ങിയവ ഹൃദയാഘാത സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ്. പഠനത്തിന്റെ ഭാ​ഗമായ 93ശതമാനം രോ​ഗികളിലും ഇവയാണ് ഹൃദയാഘാത സാധ്യത വർധിപ്പിച്ചത്. കൂടാതെ അമിതവണ്ണം, നിയന്ത്രണ വിധേയമല്ലാത്ത ഡയബറ്റിസ്, അലസമായ ജീവിതരീതി തുടങ്ങിയവയും ഹൃദയാഘാതം വർധിപ്പിക്കുന്നുണ്ട്. ഹൃദയാഘാതമുണ്ടായ 95 ശതമാനം രോ​ഗികളും ഈ അവസ്ഥയിലൂടെ കടന്നുപോയവരായിരുന്നു. അധികം പ്രാധാന്യം നൽകി കാണാത്ത ഇവയെ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നും പഠനത്തിൽ പറയുന്നു.

ഇന്ത്യയിൽ ​ഹൃദയാഘാതം പ്രതിരോധിക്കുന്നതിൽ അമിതവണ്ണം കുറയ്ക്കൽ, കർശനമായി ഡയബറ്റിസ് നിയന്ത്രിക്കൽ, ചിട്ടയായ വ്യായാമം തുടങ്ങിയവ പ്രധാനമാണെന്നും പഠനത്തിലുണ്ട്. വ്യായാമത്തിനൊപ്പം ആരോ​ഗ്യകരമായ ഭക്ഷണരീതി പുലർത്താനും ഇക്കൂട്ടത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്. ആരോ​ഗ്യകരമായ ഡയറ്റും ദിവസേനയുള്ള വ്യായാമവും നിർബന്ധമാക്കി അമിതവണ്ണം തടയുന്ന വിഷയത്തിൽ ക്യാംപയിനുകളടക്കം സംഘടിപ്പിക്കേണ്ടതിനെക്കുറിച്ചും പഠനത്തിൽ പറയുന്നുണ്ട്.

Content Highlights: causes and treatment of heart attacks


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented