മന്ത്രി നിർദേശിച്ചു; ചികിത്സയ്ക്ക് വിസമ്മതിച്ച അർബുദ രോഗിയെ ആശുപത്രിയിൽ എത്തിച്ചു


രോഗബാധിതയായ സ്ത്രീയെ വാഹനം കുടിയിലെത്താത്തതിനാൽ ചുമന്നുകൊണ്ടുവരുന്ന പട്ടികവർഗക്ഷേമവകുപ്പ് ഉദ്യോഗസ്ഥർ

മറയൂർ: കാൻസർ രോഗബാധിതയായ ആദിവാസിസ്ത്രീയെ മന്ത്രിയുടെ നിർദേശത്തെത്തുടർന്ന് പട്ടികവർഗ വകുപ്പിലെ ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്തിച്ചു. കാന്തല്ലൂർ പഞ്ചായത്തിലെ ചിന്നാർ വന്യജീവി സങ്കേതത്തിൽ സ്ഥിതി ചെയ്യുന്ന ചമ്പക്കാട് ഗോത്രവർഗ കോളനിയിലെ അൻപത്തിരണ്ടുകാരിയെയാണ് അടിമാലി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസർ എസ്.എ. നജീമിന്റെ നേതൃത്വത്തിൽ 16 കിലോമീറ്റർ അകലെയുള്ള മറയൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ശനിയാഴ്ച വൈകുന്നേരം എത്തിച്ചത്. കാൻസർ രോഗിയായ സ്ത്രീ രോഗം ഗുരുതരമായിട്ടും ആശുപത്രിയിൽ ചികിത്സയ്ക്ക് തയ്യാറായിരുന്നില്ല.

രണ്ടു ദിവസം മുൻപ് മറയൂർ ട്രൈബൽ ഓഫീസർ, പ്രമോട്ടർമാർ, സോഷ്യൽ വർക്കർ എന്നിവർ കുടിയിലെത്തി നിർബന്ധിച്ചിട്ടും ഇവർ തയ്യാറായില്ല. കാന്തല്ലൂർ പഞ്ചായത്തിലെ പാലിയേറ്റീവ് അംഗങ്ങളും ശ്രമിച്ചിരുന്നു. പ്രമോട്ടർമാർ പഞ്ചായത്തുമായി ബന്ധപ്പെട്ടു. ഒടുവിൽ വിവരം മന്ത്രി കെ.രാധാകൃഷ്ണനെ അറിയിച്ചു. ഉടൻ മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അടിമാലി ടി.ഡി.ഒ. എസ്.എ.നജീമിന് എത്രയും പെട്ടെന്ന് ജയന്തിക്ക് ചികിത്സ നൽകാൻ നിർദേശം നല്കി. ആംബുലൻസുമായി ചമ്പക്കാട് എത്തി മന്ത്രിയുടെ നിർദേശപ്രകാരമാണെന്ന് രോഗിയെ അറിയിച്ചു. തുടർന്ന് ജയന്തിയെ മറയൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. പാലംപണി പൂർത്തിയാകാത്തതിനാൽ ചമ്പക്കാടുനിന്ന്‌ ചുമന്ന് റോഡിലെത്തിച്ചാണ് ആംബുലൻസിൽ കയറ്റിയത്.മറയൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൾ മജീദ് രക്തം എത്തിച്ചു. രാത്രിയിൽ കൂടെ നിൽക്കാൻ പട്ടികവർഗ ക്ഷേമവകുപ്പിലെ നഴ്സിനെ ചുമതലപ്പെടുത്തി. ഞായറാഴ്ച ഡോക്ടർമാരുടെ നിർദേശപ്രകാരം മറ്റു കാര്യങ്ങൾ തീരുമാനിക്കുമെന്ന് ടി.ഡി.ഒ. എസ്.എ.നജീം പറഞ്ഞു.

അടിമാലി ട്രൈബൽ ഓഫീസിലെ ജൂനിയർ സൂപ്രണ്ട് അശോകൻ എസ്, മറയൂർ ട്രൈബൽ ഓഫീസർ പി.എം.ജോളി, സോഷ്യൽ വർക്കർ ഏബിൾ മാത്യു, പ്രമോട്ടർമാരായ ആർ. അപ്പു, മണികണ്ഠൻ എന്നിവരും രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ ഉണ്ടായിരുന്നു.

Content Highlights: cancer patient who refused treatment was hospitalized on ministers advice.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented