ആരോ​ഗ്യമേഖലയ്ക്ക് 2828 കോടി,റാബീസ് വാക്സിൻ വികസിപ്പിക്കും; കേരളം ലോകത്തിന്റെ ഹെൽത്ത് ഹബ്ബാകും


2 min read
Read later
Print
Share

റാബീസ് വാക്സിൻ വികസിപ്പിക്കുന്നതിന് 5 കോടി

Representative Image| Photo: Canva.com

തിരുവനന്തപുരം: 2023-24 സാമ്പത്തിക വർഷത്തിൽ വൈദ്യശുശ്രൂഷയും പൊതുജനാരോ​ഗ്യവും എന്ന മേഖലയ്ക്ക് ആകെ വിഹിതമായി ബജറ്റിൽ 2828.33 കോടി രൂപ വകയിരുത്തുന്നതായി ധനമന്ത്രി കെ.എൻ ബാല​ഗോപാൽ. ഇത് മുൻവർഷത്തേക്കാൾ 196.5കോടി രൂപ അധികമാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡിനുശേഷമുള്ള ആരോ​ഗ്യപ്രശ്നങ്ങൾ കൈകാര്യം ചെയ്യാനായി അഞ്ചുകോടി രൂപ നീക്കിവെക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികൾക്കും കാൻസർ ചികിത്സയ്ക്കുള്ള കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. പകർച്ചവ്യാധി നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് 11 കോടി രൂപയും വകയിരുത്തി. സ്റ്റേറ്റ് ഡിജിറ്റൽ ഹെൽത്ത് മിഷൻ വികസിപ്പിച്ചെടുത്ത ഐ.ടി ആപ്ലിക്കേഷൻ ഉപയോ​ഗിച്ച് ആരോ​ഗ്യവകുപ്പ് നടപ്പിലാക്കുന്ന രാജ്യത്തെ ഏക സാംക്രമികേതര രോ​ഗ പദ്ധതിയായ ശൈലി കൂടുതൽ വിപുലീകരിക്കുന്നതിനും ഇതിനായുള്ള പോർട്ടൽ വികസിപ്പിക്കുന്നതിനുമായി പത്തുകോടി വകയിരുത്തി. സാധാരണമായി കണ്ടുവരുന്ന സാംക്രമികേതര രോ​ഗങ്ങളായ ഹൈപ്പർടെൻഷൻ, ഡയബറ്റിസ്, കാൻസർ തുടങ്ങിയവ സംബന്ധിച്ച് എഴുപതുലക്ഷത്തിലധികം ആളുകളിൽ സർവേയും രോ​ഗനിർണയവും നടത്താൻ പദ്ധതിയിലൂടെ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറ‍ഞ്ഞു.

തലശ്ശേരി ജനറൽ ആശുപത്രി മാറ്റിസ്ഥാപിക്കുന്നതിന് പത്തുകോടിയും ​ഗോത്ര-തീരദേശ വിദൂരമേഖലകളിലെ ആശുപത്രികളിലെയും ആരോ​ഗ്യ പരിചരണ സ്ഥാപനങ്ങളിലെയും സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി 15 കോടിയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. കനവ് പദ്ധതിയിൽ 315 അഡ്വാൻസ്‍ഡ് ലൈഫ് സപ്പോർട്ട് ആംബുലൻസുകളുടെ പ്രവർത്തനച്ചെലവുകൾക്കായി 75 കോടിയും കാസർകോട് ടാറ്റാആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളും ചികിത്സ സൗകര്യവും വർധിപ്പിക്കുന്നതിനുള്ള നടപടി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

വികസിത രാജ്യങ്ങളിൽ ആരോ​ഗ്യപരിചരണത്തിന് ചെലവു കൂടുതലായ സാഹചര്യം കേരളത്തിൽ സാധ്യതയായി പ്രയോജനപ്പെടുത്താൻ കഴിയണമെന്നും മന്ത്രി പറഞ്ഞു. ഇതിനുള്ള കെയർ പോളിസി രൂപീകരിക്കാനും നടപ്പിലാക്കാനും സൗകര്യങ്ങൾ ഒരുക്കാനുമുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്കായി മുപ്പതുകോടി രൂപ അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ലോകത്തിന്റെ ഹെൽത്ത്കെയർ ക്യാപ്പിറ്റലായി കേരളത്തെ മാറ്റാൻ കഴിയുന്ന മനുഷ്യവിഭവ ശേഷിയും കൂടുതൽ വികസിപ്പിക്കാൻ കഴിയുന്ന ആരോ​ഗ്യശൃംഖലയും കേരളത്തിലുണ്ട്. ചെലവു കുറഞ്ഞ ചികിത്സയ്ക്കും ആരോ​ഗ്യപരിചരണത്തിനുമായി വിദേശികളെ സംസ്ഥാനത്തേക്ക് ആകർഷിക്കാൻ കഴിയും. ആരോ​ഗ്യപരിചരണം, ഹെൽത്ത് ടൂറിസം തുടങ്ങിയ മേഖലകളിലെല്ലാം മെച്ചപ്പെട്ട സേവനം നൽകിക്കൊണ്ട് ഹെൽത്ത് ഹബ്ബായി സംസ്ഥാനത്തെ മാറ്റിയെടുക്കാനുള്ള പ്രവർത്തനം വികസിപ്പിക്കുമെന്നും നിലവിലുള്ള സൗകര്യങ്ങൾ വിപുലീകരിക്കാനും ആധുനികവൽക്കരിക്കാനും കഴിയുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് തദ്ദേശീയമായി ഓറൽ റാബീസ് വാക്സിൻ വികസിപ്പിക്കുന്നതിന് സംരംഭം ആരംഭിക്കുന്നതിന് അഞ്ചുകോടി നീക്കിവെച്ചതായും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയുടെയും കേരള വെറ്റിനറി ആൻഡ് ആനിമൽ സയൻസ് സർവകലാശാലയ്ക്ക് കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെയുമാകും വാക്സിൻ വികസിപ്പിക്കുക. ന്യൂബോൺ സ്ക്രീനിങ് പദ്ധതിയുടെ തുടർപ്രവർത്തനത്തിനായി 1.5കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇ-ഹെൽത്ത് പ്രോ​ഗാമിനായി മുപ്പതുകോടി രൂപയും കാരുണ്യ ആരോ​ഗ്യസുരക്ഷാ പദ്ധതിക്ക് 574.5 കോടി വകയിരുത്തിയിട്ടുണ്ട്. കാരുണ്യ ആരോ​ഗ്യ സുരക്ഷാ പദ്ധതിയുടെ ഭാ​ഗമായി സംസ്ഥാന ആരോ​ഗ്യ ഏജൻസി മുഖേന കുട്ടികൾക്കായുള്ള താലോലം കാൻസർ സുരക്ഷാ പദ്ധതി, കുട്ടികളുടെ കോക്ലിയർ ഇംപ്ലാന്റേഷൻ എന്നീ പദ്ധതികളും നടപ്പിലാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കാൻസർ ചികിത്സാ വിഭാ​ഗത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പെറ്റ്സ് സി.ടി സ്കാനർ വാങ്ങുന്നതിന് 15 കോടിയും കോഴിക്കോട് ഇംഹാൻസിന് 3.6കോടി രൂപയും വകയിരുത്തി.

ആയുർവേദ,സിദ്ധ,യുനാനി, നാച്ചുറോപ്പതി എന്നീ ചികിത്സാശാഖകൾ ഉൾപ്പെടുന്ന ഭാരതീയ ചികിത്സാ വകുപ്പിന് 49.05 കോടി രൂപ അനുവദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ഇത് മുൻവർഷത്തേക്കാൾ അഞ്ചുകോടി രൂപ അധികമാണ്. ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള സ്ഥാനങ്ങളുടെ ശാക്തീകരണത്തിനായി 24 കോടി നീക്കിവച്ചിട്ടുണ്ട്. തിരുവനന്തപുരം, തൃപ്പുണിത്തുറ,കണ്ണൂർ ആയുർവേദ മെഡിക്കൽ കോളേജുകൾക്ക് 20.15 കോടിയും ഹോമിയോപ്പതി വകുപ്പിന്റെ ശാക്തീകരണ പ്രവർത്തനങ്ങൾക്ക് 25.15 കോടിയും വകയിരുത്തിയിട്ടുണ്ട്. നാഷണൽ മിഷൻ ഓൺ ആയുഷ് ​ഹോമിയോയുടെ പ്രവർത്തനങ്ങൾക്ക് സംസ്ഥാന വിഹിതമായി അഞ്ചുകോടിയും ഹോമിയോ മെഡിക്കൽ വിദ്യാഭ്യാസത്തിന് 8.90 കോടി രൂപയും വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Content Highlights: budget allocates 50 crore for health sector kerala budget 2023

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023

Most Commented