സ്തനാർബുദ മരുന്നിന്റെ വില കുറയ്ക്കൽ: ഒളിച്ചുകളി തുടർന്ന് കേന്ദ്രസർക്കാർ


Representative Image | Photo: Canva.com

തൃശ്ശൂർ: സ്തനാർബുദ പ്രതിരോധമരുന്നിന്റെ വില കുറയ്ക്കുന്ന കാര്യത്തിൽ ഒളിച്ചുകളി തുടർന്ന് കേന്ദ്രസർക്കാർ. ഇതുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്ത മറുപടി സത്യവാങ്മൂലത്തിലും തെളിയുന്നത് അനിശ്ചിതാവസ്ഥയാണ്. ബഹുരാഷ്ട്രക്കമ്പനിക്ക് കുത്തകാവകാശമുള്ള റൈബോസൈക്ലിബ് എന്ന മരുന്നിന്റെ കാര്യത്തിലാണിത്. കഴുത്തിലെയും വൃക്കയിലെയും അർബുദത്തിനെതിരേയുള്ള മരുന്നുകളുടെ വിലയിൽ സർക്കാർ ഇടപെടലിലൂടെ വലിയ കുറവ് വന്നിട്ടുണ്ടെന്നോർക്കുക.

റൈബോസൈക്ലിബ് ഉപയോഗിക്കാൻ ശുപാർശ ചെയ്യപ്പെട്ടയാളായിരുന്നു കോടതിയെ സമീപിച്ചത്. വ്യവഹാരം നടക്കുന്നതിനിടെ ഇവർ മരിച്ചു. ഇതോടെ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. വിഷയത്തിൽ കേന്ദ്രസർക്കാർ സമർപ്പിച്ച ആദ്യ മറുപടിസത്യവാങ്മൂലം തൃപ്തികരമല്ലാത്തതിനാൽ പുതിയത് സമർപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇതുപ്രകാരം ഇക്കഴിഞ്ഞ രണ്ടിന് സമർപ്പിച്ച സത്യവാങ്മൂലത്തെപ്പറ്റിയാണ് ആക്ഷേപം. വിഷയത്തിൽ സർക്കാരിനുവേണ്ടി സത്യവാങ്മൂലം ഫയൽ ചെയ്തിരിക്കുന്നത് വേണ്ടത്ര വൈദഗ്‌ധ്യമില്ലാത്ത ആളാണെന്നാണ് വിമർശനം

വസ്തുതകളിൽ വൈരുദ്ധ്യം

ഇതിൽ പറയുന്ന പല വസ്തുതകളും വൈരുദ്ധ്യങ്ങൾ നിറഞ്ഞതാണെന്നാണ് പൊതുജനാരോഗ്യ പ്രവർത്തകരുടെ വിലയിരുത്തൽ. ഈ അസുഖത്തിനെതിരേയുള്ള റൈബോസൈക്ലിബ്, പാൽബോസിക്ലിബ് മരുന്നുകൾ ഫലപ്രദവും സുരക്ഷിതവുമാണെന്ന് പറയുന്ന കേന്ദ്രസർക്കാർ ഇവയ്ക്ക് വലിയ വിലയാണെന്നും സമ്മതിക്കുന്നുണ്ട്. ഒൻപതുമാസം മരുന്നുപയോഗിക്കുന്നവർക്ക് കമ്പനി വിലക്കുറവ് നൽകുന്നുണ്ടെന്നും വെളിപ്പെടുത്തുന്നു.

വലിയ വിലയാണെന്ന് സമ്മതിക്കുന്ന സർക്കാർ വേണ്ട ഇടപെടലുകളെപ്പറ്റി വിവരിക്കുന്നുമില്ല. മരുന്ന് ഒൻപതുമാസം ഉപയോഗിക്കുന്നതിന് അഞ്ചുലക്ഷത്തിലധികം രൂപ ചെലവാക്കേണ്ടിവരും. ഇതിനു ശേഷമേ കിഴിവിന് അർഹതയുള്ളൂയെന്ന്‌ പറയുന്നതിന് ന്യായീകരണമില്ലെന്നാണ് വാദം.

ഈ മരുന്നുകളുടെ വിലക്കുറവുള്ള ജനറിക് പതിപ്പുണ്ടാക്കാൻ ചില കമ്പനികൾക്ക് അനുമതി കൊടുത്തെങ്കിലും അത് പേറ്റന്റ്‌നിയമ വ്യവഹാരക്കുരുക്കിലാണ്. ഈ സാഹചര്യത്തിൽ നിർബന്ധിത ലൈസൻസിങ് വ്യവസ്ഥകൾ നടപ്പാക്കുന്ന വിധത്തിൽ സർക്കാരിന് ഇടപെടൽ നടത്താം.

ഇതുസംബന്ധിച്ച് ഒരു വിവരവും അധികൃതർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നില്ല. കേസിലെ അന്തിമവാദം 21-നാണ്.

Content Highlights: breast cancer medicine price, ribociclib medicine


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented