കോഴിക്കോട്: ബ്രസ്റ്റ് കാന്‍സര്‍ ബോധവത്കരണത്തിന്റെ ഭാഗമായി കോഴിക്കോട് മെയ്ത്ര ഹോസ്പിറ്റല്‍ പിങ്ക് ബൈക്ക് റാലി സംഘടിപ്പിച്ചു. 200-ലേറെ വനിതകള്‍ പങ്കെടുത്തു.

പിങ്ക് ബൈക്ക്റാലി ബ്ലഡ് ഡിസീസ്, ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ് ആന്‍ഡ് കാന്‍സര്‍ ഇമ്യൂണോ തെറാപ്പി ഡയറക്ടര്‍ ഡോ. രാഗേഷ് രാധാകൃഷ്ണന്‍, മെഡിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. ആന്റണി ജോര്‍ജ് ഫ്രാന്‍സിസ് തോട്ടിയാന്‍, പീപ്പിള്‍ ആന്‍ഡ് കള്‍ച്ചര്‍ വൈസ് പ്രസിഡന്റ് കപില്‍ ഗുപ്ത, ഗൈനക്കോളജിസ്റ്റ് ഡോ. രേഷ്മ റഷീദ്, ചീഫ് നഴ്സിങ് ആന്‍ഡ് ക്വാളിറ്റി ഓഫീസര്‍ ബോബി ആര്‍., മെഡിക്കല്‍ അഡ്മിനിസ്ട്രേറ്റര്‍ ഡോ. വാണി ലക്ഷ്മണന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

ശരിയായസമയത്ത് ശരിയായ രോഗനിര്‍ണയം സാധ്യമായാല്‍ ചികിത്സിച്ചു ഭേദമാക്കാവുന്ന അസുഖമാണ് കാന്‍സര്‍ എന്ന സന്ദേശമാണ് പിങ്ക് ബൈക്ക് റാലി നല്‍കുന്നതെന്ന് ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കോളന്‍ പറഞ്ഞു.

Content Highlights: Breast Cancer Awareness Pink bike rally by Meitra hospital, Health