Representative Image| Photo: Gettyimages
കോവിഡ് ബാധിച്ചവര്‍ക്ക് രോഗവിമുക്തി നേടിക്കഴിഞ്ഞാലും കുറച്ചുനാളത്തേക്ക് പലതരം രോഗലക്ഷണങ്ങള്‍ അനുഭവിക്കേണ്ടി വരാറുണ്ട്. ഇത് ദീര്‍ഘകാല കോവിഡ് അല്ലെങ്കില്‍ ലോങ് കോവിഡ് എന്നറിയപ്പെടുന്നു. ഇത്തരത്തില്‍ ദീര്‍ഘകാല കോവിഡ് ബാധിക്കുന്നവര്‍ നേരിടുന്ന ഒരു പ്രശ്നമാണ് ബ്രെയിന്‍ ഫോഗ് എന്ന അവസ്ഥ. മസ്തിഷ്കം, ചിന്തകള്‍ തുടങ്ങിയവയ്ക്കെല്ലാം ആശയക്കുഴപ്പവും മന്ദതയും വരുന്ന അവസ്ഥയാണ് ഇതുമൂലം ഉണ്ടാകുന്നത്. ഈ സമയത്ത് ഒന്നിലും ശ്രദ്ധിക്കാനാവില്ല. മസ്തിഷ്കത്തിന്റെ ധാരണാശേഷി തത്കാലത്തേക്ക് തടസ്സപ്പെടാന്‍ ഇത് ഇടയാക്കും. കോവിഡ് തീവ്രമായി ബാധിക്കാത്തവര്‍ക്ക് പോലും ഈ അവസ്ഥ സംഭവിക്കാനിടയുണ്ടെന്ന് ചില പഠനങ്ങളില്‍ പറയുന്നു.
എങ്ങനെ പരിഹരിക്കാം?
ലക്ഷണങ്ങള്‍ കണ്ടാല്‍ വൈകാതെ ഡോക്ടറെ കാണണം. ഒപ്പം ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം.
- ധാരാളം വെള്ളം കുടിക്കണം.
- ആവശ്യത്തിന് ഉറങ്ങണം
- ദിവസവും വ്യായാമം ചെയ്യണം
- ആരോഗ്യകരമായതും സമീകൃതവുമായ ഭക്ഷണം കഴിക്കണം.
- ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തണം.
- മരുന്നുകള്‍ കഴിക്കണം.
- ജോലിക്കിടയില്‍ ആവശ്യത്തിന് ഇടവേളകളെടുക്കുക.
- കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും നന്നായി ഇടപെടുക.
- പുകവലി ഉപേക്ഷിക്കുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..