അടുപ്പമുള്ളവരുടെ മുഖംപോലും മറന്നുപോകുന്നു, ആരുംവിശ്വസിക്കുന്നില്ല;രോഗാവസ്ഥയേക്കുറിച്ച് ബ്രാഡ് പിറ്റ്


അമേരിക്കയിലെ ഫാഷന്‍ മാഗസിന്‍ ആയ ജിക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

ബ്രാഡ് പിറ്റ് | Photo: Reuters

ഹോളിവുഡിലെ സൂപ്പര്‍താരമാണ് ബ്രാഡ് പിറ്റ്. താരത്തിന്റെ കഥാപാത്രങ്ങളോടൊപ്പം അദ്ദേഹത്തിന്റെ സൗന്ദര്യത്തോടും ആരാധനയുള്ള ഒരുപാട് പേര്‍ ലോകത്തുണ്ട്. 58 വയസ്സിലെത്തിയിട്ടും പ്രായം അലട്ടാത്ത ലുക്കും അദ്ദേഹത്തിന്റെ പ്രത്യേകതയാണ്.

എന്നാല്‍, ഒരു രോഗാവസ്ഥയിലൂടെയാണ് താന്‍ ഇപ്പോള്‍ കടന്നുപോകുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഹോളിവുഡ് താരം. അമേരിക്കയിലെ ഫാഷന്‍ മാഗസിന്‍ ആയ ജിക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. പ്രോസോപാഗ്നോസിയ അഥവാ ഫെയ്‌സ് ബ്ലൈന്‍ഡ്‌നെസ്സ് (Prosopagnosia or Face Blindness ) എന്നാണ് അദ്ദേഹത്തെ ബാധിച്ച രോഗാവസ്ഥയുടെ പേര്.

ആളുകളുടെ മുഖം മറന്നുപോകുന്ന, അടുപ്പമുള്ളവരെപോലും തിരിച്ചറിയാന്‍ സാധിക്കാതിരിക്കുന്ന അവസ്ഥയാണിത്. ഒരിക്കല്‍ കണ്ട് പരിചയപ്പെട്ടവരുടെ മുഖവും നേരത്തെ പരിചയമുണ്ടായിരുന്നവരുടെ മുഖവും ഇത്തരത്തില്‍ തിരിച്ചറിയപ്പെടാതെ പോകാം. എന്നാല്‍ തലച്ചോറിന്റെ മറ്റു പ്രവര്‍ത്തനങ്ങളെയൊന്നും ഈ രോഗാവസ്ഥ ബാധിക്കില്ല.

ഇതുമൂലം തനിക്ക് പാര്‍ട്ടികളിലോ മറ്റു പൊതുപരിപാടികളിലോ പങ്കെടുക്കാനാകുന്നില്ലെന്നും ആരും തന്നെ വിശ്വസിക്കുന്നില്ലെന്നും ബ്രാഡ് പിറ്റ് അഭിമുഖത്തില്‍ പറയുന്നു. തനിക്ക് അഹങ്കാരമാണ് എന്നാണ് എല്ലാവരും കരുതുന്നതെന്നും താരം വ്യക്തമാക്കുന്നു.

ഈ രോഗം ചികിത്സയിലൂടെ ഭേദപ്പെടുത്താന്‍ കഴിയില്ല. രോഗത്തെ കൈകാര്യം ചെയ്യാനുള്ള പരിശീലനം നേടിയെടുക്കലാണ് പ്രധാനം. പ്രായം കൂടുംതോറും ഇത് കൂടുതല്‍ സങ്കീര്‍ണമാകുകയും ചെയ്യും.

Content Highlights: brad pitt opens up about face blindness or Prosopagnosia

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented