ഗുണമേന്മ കൂടുതല്‍, വിജയിച്ചാൽ വിപ്ലവം; ലാബിലുണ്ടാക്കിയ രക്തം ആദ്യമായി മനുഷ്യനില്‍ പരീക്ഷിച്ചു


ബ്രിസ്റ്റല്‍, കേംബ്രിജ്, ലണ്ടന്‍ എന്നിവിടങ്ങളിലെയും എന്‍.എച്ച്.എസ്. ബ്ലഡ് ആന്‍ഡ് ട്രാന്‍സ്പ്ലാന്റിലെയും ഗവേഷകരാണ് ഇതിന് പിന്നില്‍.

പ്രതീകാത്മക ചിത്രം | Mathrubhumi (Photo: Ramanath Pai)

ലണ്ടന്‍: പരീക്ഷണശാലയിലുണ്ടാക്കിയ രക്തം ആദ്യമായി മനുഷ്യനില്‍ പരീക്ഷിച്ചു. മനുഷ്യനില്‍ ഇതെങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നറിയുകയാണ് ലക്ഷ്യം.

ഏതാനും സ്പൂണ്‍ രക്തമാണ് പരീക്ഷണത്തിനു സന്നദ്ധരായ രണ്ടുപേരില്‍ കുത്തിവെച്ചത്. ആരോഗ്യമുള്ള പത്തുപേരിലാണ് പരീക്ഷണം നടത്തുന്നത്. രക്തദാതാക്കളെത്തേടി അലയേണ്ടിവരുന്ന സാഹചര്യവും അത്യപൂര്‍വ രക്തഗ്രൂപ്പുകള്‍ ലഭിക്കുന്നതിനുള്ള പ്രയാസവും ഒഴിവാക്കുകയാണ് ലാബില്‍ രക്തമുണ്ടാക്കുന്നതിന്റെ ഉദ്ദേശ്യം. പരീക്ഷണത്തിന്റെ വിജയത്തെ ആശ്രയിച്ചിരിക്കുമിത്.

ബ്രിസ്റ്റല്‍, കേംബ്രിജ്, ലണ്ടന്‍ എന്നിവിടങ്ങളിലെയും എന്‍.എച്ച്.എസ്. ബ്ലഡ് ആന്‍ഡ് ട്രാന്‍സ്പ്ലാന്റിലെയും ഗവേഷകരാണ് ഇതിന് പിന്നില്‍. ചുവന്ന രക്താണുക്കള്‍ കേന്ദ്രീകരിച്ചാണ് പരീക്ഷണം. ഒരാളില്‍നിന്ന് 470 മില്ലിഗ്രാം രക്തമെടുക്കുകയാണ് ആദ്യപടി. ചുവന്ന രക്താണുക്കളാകാന്‍ ശേഷിയുള്ള മൂലകോശങ്ങളെ ഇതില്‍നിന്ന് വേര്‍തിരിച്ചെടുക്കും. ഇവയെ പരീക്ഷണശാലയില്‍ വളര്‍ത്തി ചുവന്ന രക്താണുക്കളാകാന്‍ വിടും.

ഈ രക്തം മറ്റൊരാളില്‍നിന്ന് ശേഖരിക്കുന്ന രക്തത്തെക്കാള്‍ നല്ലതായിരിക്കുമെന്നു കരുതുന്നു. 120 ദിവസമാണ് ചുവന്നരക്താണുക്കളുടെ ആയുസ്സ്. ഓരോതവണയും പുതിയവ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുകയാണു ചെയ്യുക. ദാതാവില്‍നിന്നെടുക്കുന്ന രക്തത്തില്‍ പുതുതായുണ്ടായവയും നശിക്കാറായവയും കാണും. എന്നാല്‍, ലാബിലുണ്ടാക്കിയ രക്തത്തില്‍ അതുസംഭവിക്കില്ല എന്ന ഗുണവുമുണ്ട്.

Content Highlights: blood made at lab is tests in human, health, blood donation


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented