രോഗികളില്‍ ഉറപ്പുവരുത്തേണ്ട അഞ്ചാമത്തെ 'വൈറ്റല്‍ സൈന്‍' ആയി രക്തത്തിലെ ഗ്ലൂക്കോസ് നിലയും(ബ്ലഡ് ഷുഗര്‍ നില). നിലവില്‍ ശരീരതാപനില, ഹൃദയസ്പന്ദന നിരക്ക്, രക്തസമ്മര്‍ദം, ശ്വാസോച്ഛാസ നിരക്ക് എന്നിവയാണ് മറ്റ് നാല് 'വൈറ്റല്‍ സൈനുകള്‍'. ആരോഗ്യവിദഗ്ധര്‍ കാലങ്ങളായി ആവശ്യപ്പെടുന്നതാണിത്. പ്രമേഹ ഗവേഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു സംഘം വിദഗ്ധ ഡോക്ടര്‍മാരാണ് ഇതിന് പിന്നില്‍.
കഴിഞ്ഞ നൂറു വര്‍ഷത്തോളമായി രോഗിയില്‍ നാല് 'വൈറ്റല്‍ സൈനുകള്‍' ആണ് പരിശോധിച്ച് ഉറപ്പുവരുത്തുന്നത്. അതിലാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. രോഗമേതുമാകട്ടെ, പ്രമേഹം ബാധിച്ചതോ അല്ലാത്തതോ ആയ, ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന എല്ലാ രോഗികളിലും ഈ മാനദണ്ഡം നിര്‍ബന്ധമാക്കണമെന്നാണ് വിദഗ്ധര്‍ നിര്‍ദേശിച്ചിരുന്നത്.
പ്രസിദ്ധീകരിച്ച ഇരുപതോളം പഠനങ്ങള്‍, കോവിഡ് 19 ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ വിവരങ്ങള്‍ എന്നിവ വിലയിരുത്തിയാണ് വിദഗ്ധ സംഘം ഇത്തരമൊരു നിര്‍ദേശം സമര്‍പ്പിച്ചിരിക്കുന്നത്.
'ഡയബറ്റിസ് ആന്‍ഡ് മെറ്റബോളിക് സിന്‍ഡ്രോം: ക്ലിനിക്കല്‍ റിസര്‍ച്ച് ആന്‍ഡ് റിവ്യൂസ് ' എന്ന ജേണലിലാണ് ഈ നിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മലയാളി പ്രമേഹരോഗ വിദഗ്ധനും തിരുവനന്തപുരത്തെ ജ്യോതിദേവ്‌സ് ഡയബറ്റിസ് റിസര്‍ച്ച് സെന്ററിന്റെ മാനേജിങ് ഡയറക്ടറുമായ ഡോ. ജ്യോതിദേവ് കേശവദേവ് ആണ് പഠനത്തിന് നേതൃത്വം നല്‍കിയത്. പദ്മശ്രീ പ്രൊഫസര്‍ അനൂപ് മിശ്ര(ന്യൂഡല്‍ഹി), ഡോ. അക്തര്‍ ഹുസൈന്‍(നോര്‍വേ, ഇന്റര്‍നാഷണല്‍ ഡയബറ്റിസ് ഫെഡറേഷന്‍ പ്രസിഡന്റ് ), ഡോ. ലെസ് സെക് സുപ്രിനിയാക്(പ്രസിന്റ്, പോളണ്ട് ഡയബറ്റിസ് അസോസിയേഷന്‍), ഡോ. ബന്‍ഷി സബൂ(പ്രസിഡന്റ്, ആര്‍.എസ്.എസ്.ഡി.ഐ.), ഡോ. ഇറ്റാമര്‍ റാസ് (ഹെഡ്, ഇസ്രായേല്‍ നാഷണല്‍ കൗണ്‍സില്‍ ഓഫ് ഡയബറ്റിസ്), ഡോ. എസ്.ആര്‍. അരവിന്ദ്(പ്രസിഡന്റ്, ഡയബറ്റിസ് ഇന്ത്യ) എന്നിവരാണ്
ഏതു രോഗത്തിന്റെയും രോഗനിര്‍ണയ സമയത്ത് വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ് രക്തത്തിലെ ഗ്ലൂക്കോസ് നില. ഇത് ക്ലിനിക്കല്‍ പരിശോധനയ്ക്ക് വളരെ അത്യാവശ്യമാണ്. സാധാരണ മെറ്റബോളിക് പ്രവര്‍ത്തനങ്ങള്‍ നടക്കാന്‍ രക്തത്തിലെ ഗ്ലൂക്കോസ് ആവശ്യമാണ്. ഇതില്‍ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങളുണ്ടായാല്‍ അത് വിപരീത ഫലമുണ്ടാക്കുകയും രോഗം ഗുരുതരമാകാനോ മരണനിരക്ക് ഉയരാനോ ഇടയാക്കും. മുന്‍പ് പ്രമേഹം ഇല്ലാത്തവരിലും രക്തത്തിലെ ഗ്ലൂക്കോസ് നിലയിലുണ്ടാവുന്ന മാറ്റങ്ങള്‍ രോഗത്തെ ദോഷകരമായി ബാധിക്കും.
Content Highlights: Blood glucose to be considered as the fifth vital sign in medicine, Health, Diabetes