എന്തിനീ ദ്രോഹം... രക്തം നൽകുന്നവരുടെ വിവരം അടങ്ങിയ ബുക്ക് കവർന്നു


വിനീതിന്റെ കടയിൽ രക്തദാനത്തിന് സന്നദ്ധരായിട്ടുള്ളവരുടെ പേരുകൾ രേഖപ്പെടുത്തിയ ബുക്കുകൾ. ഇതിൽ ഒരെണ്ണമാണ് ആരോ കവർന്നത്

അടൂർ: നൂറുകണക്കിന് ആളുകൾക്ക് സഹായമേകിയിരുന്ന അടൂരിലെ കൂട്ടുകാരന്റെ കടയിൽനിന്നും രക്തം നൽകുന്നവരുടെ വിവരം അടങ്ങിയ ബുക്ക് കവർന്നു. ആരും കേട്ടാലും ചെയ്തത് ഒട്ടും ശരിയായില്ല എന്ന വാക്ക് പറഞ്ഞുപോകും. കാരണം നൂറുകണക്കിന് ആളുകൾ രക്തദാനത്തിനായി സന്നദ്ധത അറിയിച്ചുകൊണ്ട് രേഖപ്പെടുത്തിയ വിവരങ്ങൾ അടങ്ങിയ ബുക്കാണ് ആരോ കവർന്നത്.

ബുക്ക് കവർന്നവർക്ക് അതുകൊണ്ട് എന്തുനേടാനാണ് എന്ന ഒറ്റച്ചോദ്യം മാത്രമേ കൂട്ടുകാരൻ എന്ന കടയുടെ ഉടമ വി.വിനീതിന് ചോദിക്കാനുള്ളു. ഒരുവർഷം മുമ്പാണ് വിനീത് എന്ന ചെറുപ്പക്കാരൻ തന്റെ ജീവിതസാഹചര്യം മെച്ചപ്പെടുത്താൻ കൂട്ടുകാരന്റെ കട എന്ന പേരിൽ ജ്യൂസ് കട അടൂരിൽ തുടങ്ങുന്നത്. അടൂർ കെ.പി. റോഡിൽനിന്ന്‌ ബൈപ്പാസിലെ മുനിസിപ്പൽ സ്റ്റാൻ‍ഡിലേക്ക് തിരിയുന്ന ഭാഗത്താണ് കട പ്രവർത്തിക്കുന്നത്.

അതിനോടൊപ്പം രക്തദാനത്തിന്റെ ആവശ്യകതയും രക്തം വേണ്ടവർക്ക് അത് സംഘടിപ്പിച്ചു നൽകുകയും ചെയ്യുന്ന ഒരു സൗജന്യ രക്തദാന മാതൃകാ സംവിധാനവും കൂടി കടയിൽ ഉൾപ്പെടുത്തി. കടയിൽ എത്തുന്നവർ തങ്ങളുടെ രക്തഗ്രൂപ്പും പേരും ഫോൺ നമ്പരും കടയിൽ വെച്ചിരിക്കുന്ന ബുക്കിൽ രേഖപ്പെടുത്തണം. തുടർന്ന് ആളുകൾ രക്ത ആവശ്യത്തിനായി എത്തുമ്പോൾ വിനീത് അവരെ ഫോണിൽ ബന്ധപ്പെടും. ഇതായിരുന്നു സംവിധാനം. രക്തംദാനം ചെയ്ത് കടയിൽ എത്തുന്നവർക്ക് ഒരു ജ്യൂസ് സൗജന്യമായി നൽകുകയും ചെയ്യുന്നുണ്ട് വിനീത് എന്ന പ്രത്യേകതയുമുണ്ട്.

ഇത്തരം കാര്യങ്ങൾ സൂചിപ്പിക്കുന്ന പോസ്റ്ററുകളും കടയിൽ പതിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിൽ പതിനായിരത്തോളം പേരാണ് വിനീതിന്റെ കടയിലെ ബുക്കിൽ രക്തദാനത്തിനായി പേര് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിലെ ഒരുബുക്കാണ് കടയിൽ എത്തിയവരിൽ ആരോ കവർന്നതായി വിനീത് പറയുന്നത്.

എന്തായാലും ബുക്ക് എടുത്തവർ അത് നശിപ്പിക്കരുതേ എന്ന അപേക്ഷയാണ് വിനീതിനുള്ളത്. കാരണം ഒട്ടേറെ പേരുടെ ജീവന്റെ വിലയാണ് ആ ബുക്കിലെ ഒരോ പേജിലുമുള്ളത് എന്നതാണ് യാഥാർഥ്യം.

Content Highlights: blood donors details book missing


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented