18-ാം വയസ്സിൽ ആദ്യ രക്തദാനം; 51-ൽ സെ‍ഞ്ചുറിയടിച്ച് ഗോവയുടെ ‘രക്തമനുഷ്യൻ’


സാര്‍ഥക് എന്ന സ്ഥാപനത്തിന്റെ നേതൃത്വത്തിലാണ് സുദേഷ് ഇപ്പോള്‍ സന്നദ്ധപ്രവര്‍ത്തനം തുടരുന്നത്.

പ്രതീകാത്മക ചിത്രം | Photo: A.F.P

രക്തദാനത്തില്‍ സെഞ്ചുറി പിന്നിട്ടിരിക്കുകയാണ് ഗോവയുടെ 'രക്തമനുഷ്യന്‍' സുദേഷ് രാംകുമാര്‍ നര്‍വേകര്‍ (51). 33 വര്‍ഷംമുമ്പ് തന്റെ പതിനെട്ടാമത്തെ വയസ്സിലായിരുന്നു ഗോവയിലെ പോണ്ട സ്വദേശിയായ സുദേഷ് അപകടത്തില്‍പ്പെട്ട ഒരാളെ രക്ഷിക്കാന്‍ ആദ്യം രക്തംനല്‍കിയത്. കഴിഞ്ഞദിവസത്തോടെ സുദേഷിന്റെ രക്തദാനം 100 കടന്നു.

സാര്‍ഥക് എന്ന സ്ഥാപനത്തിന്റെ നേതൃത്വത്തിലാണ് സുദേഷ് ഇപ്പോള്‍ സന്നദ്ധപ്രവര്‍ത്തനം തുടരുന്നത്. ഗോവയില്‍ 100 തവണ രക്തദാനം നടത്തിയ ആദ്യ ആളെന്ന പദവി സുദേഷിന് സ്വന്തമാണെന്ന് ഇന്ത്യന്‍ റെഡ് ക്രോസ് ജനറല്‍ സെക്രട്ടറി സുഭാഷ് സല്‍ക്കാര്‍ പറഞ്ഞു.ഇരുപതുവയസ്സുവരെ വര്‍ഷത്തില്‍ രണ്ടുതവണ രക്തം നല്‍കിയിരുന്ന ഇദ്ദേഹം ഇപ്പോള്‍ അവശ്യഘട്ടങ്ങളിലെല്ലാം അതിന് തയ്യാറാണ്. ബെംഗളൂരു, പുണെ, ഹുബ്‌ളി, ബെല്‍ഗാം എന്നിവിടങ്ങളിലായി നൂറ്റിമുപ്പതിലധികം രക്തദാനക്യാന്പുകള്‍ സംഘടിപ്പിക്കാന്‍ നേതൃത്വവും നല്‍കി.

2019-ല്‍ പത്ത് സുഹൃത്തുക്കളുമായി ചേര്‍ന്നാണ് 'സാര്‍ഥക്' തുടങ്ങിയത്. സംഘടനയില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 30 പേര്‍ അംഗങ്ങളാണ്. ആളുകള്‍ക്ക് ആദ്യതവണ രക്തദാനംചെയ്യാന്‍ മടിയുണ്ടാകാറുണ്ട്. അതു കഴിഞ്ഞാല്‍ അവര്‍ സ്വയം രക്തംനല്‍കാന്‍ തയ്യാറായിവരുന്നതാണ് തന്റെ അനുഭവമെന്ന് സുദേഷ് പറയുന്നു. ഗോവയില്‍ രക്തദാനത്തിന് തയ്യാറാകുന്ന സ്ത്രീകളുടെ എണ്ണം വളരെയധികം കൂടിയതായും അദ്ദേഹം പറഞ്ഞു.

Content Highlights: blood donation, sidesh ramkumar narverkar, donates blood for 100 times, health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented