കടൽകടന്നൊരു അപൂർവ രക്തദാനം; സൗദി ബാലന് പുതുജീവൻ


ഉണ്ണി ശുകപുരം

കഴിഞ്ഞമാസം 19-ന് പോയസംഘം പരിശോധനകളെല്ലാം പൂര്‍ത്തീകരിച്ച് രക്തം ദാനംചെയ്തു.

സൗദിയിൽ പോയി രക്തംനൽകി തിരിച്ചെത്തിയ മുഹമ്മദ് ഷെരീഫ്, ജലീന, മുഹമ്മദ് റഫീഖ്, മുഹമ്മദ് ഫാറൂഖ് എന്നിവർക്ക് സ്വീകരണം നൽകിയപ്പോൾ

എടപ്പാള്‍: ഏഴുവയസ്സുള്ള സൗദി ബാലന് ഗുരുതര രോഗം; ശസ്ത്രക്രിയ വേണം. അതിനുവേണ്ടത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ 'ബോംബെ ഒ പോസിറ്റീവ്' രക്തം. അറബ്‌നാട്ടില്‍ കിട്ടാനില്ലെന്നായതോടെ സന്ദേശം കടല്‍കടന്ന് മലയാളമണ്ണിലെത്തി. ബ്ലഡ് ഡോണേഴ്സ് കേരളയുടെ (ബി.ഡി.കെ.) ഭാരവാഹികള്‍ അവസരത്തിനൊത്തുയര്‍ന്നു. നാലുപേര്‍ വിദേശത്തേക്കുപറന്നു. രക്തം നല്‍കി. ശസ്ത്രക്രിയ കഴിഞ്ഞു. ഉംറയും നിര്‍വഹിച്ച് ഈ മനുഷ്യസ്‌നേഹികള്‍ തിരിച്ചെത്തി.

സൗദിയിലെ കുട്ടിക്ക് രക്തം വേണമെന്നാവശ്യപ്പെട്ട് കുടുംബം കഴിഞ്ഞമാസം ബി.ഡി.കെ.യുടെ കേരള സൗദി ചാപ്റ്ററിനെ സമീപിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. അവര്‍ ബോംബെ ഗ്രൂപ്പ് കോ-ഓര്‍ഡിനേറ്ററും സംസ്ഥാന വൈസ് പ്രസിഡന്റുമായ വളാഞ്ചേരിയിലെ സി.കെ. സലീമുമായി സംസാരിച്ചു.

അദ്ദേഹം നടത്തിയ പരിശ്രമത്തിന്റെ ഭാഗമായി ജലീന മലപ്പുറം, മുഹമ്മദ് ഷരീഫ് പെരിന്തല്‍മണ്ണ, മുഹമ്മദ് റഫീഖ് ഗുരുവായൂര്‍, മുഹമ്മദ് ഫാറൂഖ് തൃശ്ശൂര്‍ എന്നിവര്‍ രക്തം നല്‍കാന്‍ സന്നദ്ധരായി. ലക്ഷങ്ങള്‍ ചെലവു വരുന്നതൊന്നുമോര്‍ക്കാതെ നാലുപേരെയും സലീമും സൗദി ചാപ്റ്റര്‍ ഭാരവാഹികളും ചേര്‍ന്ന് കരിപ്പൂരില്‍നിന്ന് സൗദിയിലേക്ക് വിമാനം കയറ്റി. കഴിഞ്ഞമാസം 19-ന് പോയസംഘം പരിശോധനകളെല്ലാം പൂര്‍ത്തീകരിച്ച് രക്തം ദാനംചെയ്തു. തിങ്കളാഴ്ച രാത്രി കരിപ്പൂരില്‍ തിരിച്ചെത്തിയ സംഘത്തിന് സലീമും മറ്റു ഭാരവാഹികളായ സനല്‍ലാല്‍, സക്കീര്‍ ഹുസൈന്‍ തുടങ്ങിയവരുംചേര്‍ന്ന് സ്വീകരണം നല്‍കി.

ബോംബെ ഗ്രൂപ്പ്

എ, ബി, ഒ രക്തഗ്രൂപ്പുകളില്‍ എച്ച് എന്ന ആന്റിജന്‍ (പ്രതിജനകം) ഇല്ലാത്ത വിഭാഗമാണ് ബോംബെ ഗ്രൂപ്പ് എന്ന് അറിയപ്പെടുന്നത്. ഒരു രാസാഗ്‌നിയുടെ അഭാവമാണ് ഇതിന് കാരണം. രക്തഗ്രൂപ്പ് പരിശോധനയില്‍ ഇവയെ ഒ ഗ്രൂപ്പായി കാണിക്കുന്നതിനാല്‍ 'ഒ. എച്ച്.' എന്നാണ് പൊതുവായി രേഖപ്പെടുത്തുന്നത്. 1952-ല്‍ മുംെബെയില്‍ ഡോ. വൈ.എം. ഭെന്‍ഡേയാണ് ഈ ഗ്രൂപ്പ് ആദ്യം തിരിച്ചറിഞ്ഞത്. മഹാരാഷ്ട്രയിലും കര്‍ണാടകയിലെ ചില ഭാഗങ്ങളിലുമാണ് ഈ ഗ്രൂപ്പുകാര്‍ കൂടുതല്‍.

Content Highlights: blood donation, soudi child, bombay blood group, health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented