കോഴിക്കോട്: സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രി ബ്ലഡ് ബാങ്കും കേരള ബ്ലഡ് ഡോണേഴ്‌സ് ഫോറവും കോഴിക്കോട് കോര്‍പ്പറേഷനിലെ 75 വാര്‍ഡുകളിലും രക്തദാന ബോധവത്ക്കരണ പരിപാടി നടത്തുന്നു. പദ്ധതിയുടെ ഉദ്ഘാടനം കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് നിര്‍വഹിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍പ്പെട്ട ഓരോ വ്യക്തിയെയും സന്നദ്ധ രക്തദാനത്തിന്റെ ആവശ്യകതയും പ്രാധാന്യവും ബോധ്യപ്പെടുത്തി സന്നദ്ധ രക്തദാനത്തിനായി സജ്ജരാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 

മുന്‍ ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസറും പീഡിയാട്രിഷ്യനുമായ ഡോ. മോഹന്‍ദാസ് ചടങ്ങില്‍ അധ്യക്ഷനായി. ഡോ. അഫ്‌സല്‍ സി.കെ., ഗണേഷ് എന്നിവര്‍ സംസാരിച്ചു. 

Content Highlights: Blood donation awareness programme inauguration at kozhikode