രോഗവ്യാപനവുമായി യാതൊരു ബന്ധവുമില്ല; കോവിഡിന് കാരണക്കാരനെന്ന പ്രചാരണത്തിന് ബില്‍ ഗേറ്റ്‌സിന്റെ മറുപടി


Bill Gates | Photo: AP

ലോകത്തെ പല രാജ്യങ്ങളും ഇപ്പോഴും കോവിഡ് ഭീതിയിലാണ്. നാലുവര്‍ഷത്തോളമായി കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ ആവുന്ന മാര്‍ഗങ്ങളെല്ലാം സ്വീകരിക്കുകയാണ് ആരോഗ്യമേഖല. കോവിഡിന്റെ തുടക്കം മുതല്‍തന്നെരോഗത്തിന്റെ കാരണക്കാര്‍ ആരെന്നതു സംബന്ധിച്ച പലതരം പ്രചരണങ്ങളും നടന്നിരുന്നു. ബിസിനസ്സ് രംഗത്തെ അതികായനായ ബില്‍ ഗേറ്റ്‌സും 'കോവിഡിന് കാരണക്കാരന്‍' എന്ന പ്രചാരണത്തിന് ഇരയായിരുന്നു. ഇപ്പോഴിതാ അത്തരം കുപ്രചരണങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ബില്‍ ഗേറ്റ്‌സ്.

മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍ ഗേറ്റ്‌സ് ആണ് കോവിഡ് മഹാമാരിക്കു പിന്നില്‍ എന്നായിരുന്നു സാമൂഹിക മാധ്യമത്തിലും മറ്റും പ്രചരിച്ചിരുന്നത്. ഇപ്പോഴിതാ അത്തരം പ്രചാരണങ്ങളില്‍ പലതും തന്നെ ഞെട്ടിച്ചുവെന്ന് പറയുകയാണ് ബില്‍ ഗേറ്റ്‌സ്. കോവിഡ് മഹാമാരി താന്‍ മനഃപ്പൂര്‍വം സൃഷ്ടിച്ചതാണെന്നും മറ്റുമുള്ള ദശലക്ഷക്കണക്കിന് സന്ദേശങ്ങള്‍ തനിക്ക് ലഭിച്ചിരുന്നു. താന്‍ വാക്‌സിനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു എന്നത് ശരിയാണ്, പക്ഷേ അവ ജീവനുകള്‍ രക്ഷിക്കാനായാണ്- ബില്‍ ഗേറ്റ്‌സ് പറഞ്ഞു. ബി.ബി.സി.ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബില്‍ഗേറ്റ്‌സ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ശാസ്ത്രത്തെ മനസ്സിലാക്കുന്നതിനേക്കാള്‍ ആളുകള്‍ക്ക് ദുഷ്പ്രചരണമാണ് എളുപ്പം. കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു എന്നതല്ലാതെ രോഗവ്യാപനവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

2015-ല്‍ ബില്‍ ഗേറ്റ്‌സ് ഒരു പ്രസംഗത്തിനിടെ പറഞ്ഞ വാക്കുകളാണ് കോവിഡ് മഹാമാരിക്കാലത്ത് ദുഷ്പ്രചരണത്തിന് വഴിവെച്ചത്. ലോകത്തെ ഒരുകോടിയില്‍പരം ജനങ്ങളുടെ ജീവന്‍ ഇല്ലാതാക്കാന്‍ പ്രാപ്തമായ വൈറസിനെക്കുറിച്ചായിരുന്നു ബില്‍ ഗേറ്റ്‌സ് അന്നു പറഞ്ഞത്.

അടുത്ത ഏതാനും ദശകത്തിനുള്ളില്‍ ഒരുകോടിയില്‍പരം ജനങ്ങളുടെ ജീവന്‍ എന്തെങ്കിലും ഇല്ലാതാക്കുകയാണെങ്കില്‍ അത് ഒരു യുദ്ധത്തേക്കാള്‍ തീവ്രവ്യാപനമുള്ള വൈറസ് ആകാനാണ് സാധ്യത- എന്നായിരുന്നു ബില്‍ഗേറ്റ്‌സ് പറഞ്ഞത്. TEDx കോണ്‍ഫറന്‍സില്‍ പങ്കെടുക്കവേ ആയിരുന്നു ബില്‍ ഗേറ്റ്‌സ് ഇക്കാര്യം പറഞ്ഞത്. പിന്നീട് കൊറോണ വ്യാപനം വന്നതോടെ പലരും അദ്ദേഹത്തെ ഈ പ്രസംഗത്തിന്റെ പേരില്‍ പഴിചാരുകയായിരുന്നു.

കോവിഡ് മഹാമാരി എന്നത് ലോകത്തെ ജനസംഖ്യ കുറയ്ക്കാനുള്ള ബില്‍ഗേറ്റ്‌സിന്റെ പദ്ധതിയാണ് എന്നും വാക്‌സിനേഷന്‍ ജനങ്ങളെ വന്ധ്യംകരിക്കാനുള്ള വഴിയാണെന്നുമായിരുന്നു പിന്നീടുണ്ടായ പ്രചാരണം.

Content Highlights: bill gates says he was surprised at being targeted by covid conspiracy theorists

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023


ഗാനമേളയുടെ ചിത്രീകരണ വേളയില്‍

2 min

എട്ടില്‍ തോറ്റതുകൊണ്ട് കോളേജില്‍ എത്താന്‍ വൈകി; ഇന്നച്ചന്‍ പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു- അമ്പിളി

Mar 27, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023

Most Commented