ബിഹാറിൽ ആദ്യത്തെ ബ്ലാക്ക് ഫം​ഗസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. മുസാഫർപുരിൽ നിന്നുള്ള 52 വയസ്സുള്ള ഒരു സ്ത്രീയ്ക്കാണ് രോ​ഗബാധയുണ്ടായതായി റിപ്പോർട്ടുകളുള്ളത്. കോവിഡാനന്തര ആരോ​ഗ്യപ്രശ്നങ്ങളിൽ സങ്കീർണമായ ഒന്നാണ് ബ്ലാക്ക് ഫം​ഗസ് എന്നറിയപ്പെടുന്ന മ്യൂക്കോർമെെക്കോസിസ്. മ്യൂക്കോറെലിസ് എന്ന വകഭേദത്തിലുള്ള ഒരു പൂപ്പൽ മൂലമുണ്ടാകുന്ന അപൂർവവും പൂർണവുമായ ഫം​ഗസ് അണുബാധയാണിത്. 

രോ​ഗം കണ്ടെത്തിയ സ്ത്രീ പട്നഐ.ജി.ഐ.എം.എസ്‌ ഹോസ്പിറ്റലിൽ ചികിത്സയിലാണ്. പ്രതിരോധശേഷിക്കുറവുള്ള രോ​ഗിയുടെ മൂക്കിലും കണ്ണുകളിലുമാണ് ഈ ഫം​ഗസ് കാണുന്നത്. ഇതുമൂലം ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ടാകും.

Read More: ബ്ലാക്ക് ഫം​ഗസ് എന്ന മ്യൂക്കോർമെെക്കോസിസ് കോവിഡിന്റെ സങ്കീർണതയാണോ? എങ്ങനെ പ്രതിരോധിക്കാം

മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, രാജസ്ഥാൻ, ​ഗുജറാത്ത് എന്നിവിടങ്ങളിലെല്ലാം ഈ ബ്ലാക്ക് ഫംഗസ് ബാധ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. 

കോവിഡാനന്തര ആരോ​ഗ്യപ്രശ്നമായി നിരവധി പേരിൽ ബ്ലാക്ക് ഫം​ഗസ് ബാധ കണ്ടെത്തിയിരുന്നു. അതിനാൽ തന്നെ രോ​ഗത്തെ പ്രതിരോധിക്കാൻ ഡോക്ടർമാർ നിർദേശിക്കുന്ന ആംഫോടെറിസിൻ ബി എന്ന മരുന്നിന്റെ ഉത്പാദനം കൂട്ടാൻ മരുന്നുത്പാദക കമ്പനികളോട് കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുണ്ട്. മരുന്നിന്റെ ഉത്പാദനവും വിതരണവും നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രെെസിങ് അതോറിറ്റിയുടെ നിരീക്ഷണത്തിൽ ആയിരിക്കും. 

Content Highlights: Bihar reports first black fungus mucormycosis case, Health, Covid19