കൊച്ചി: കോവിഡ് വാക്സിന്റെ പേരിലും തട്ടിപ്പിനു ശ്രമം. വാക്സിൻ എടുക്കാൻ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഫോണിലേക്ക് വിളിയെത്തുക. ഇതിനായി ആധാർ നമ്പർ, ഇമെയിൽ വിലാസം അടക്കമുള്ള വിവരങ്ങളാണ് തട്ടിപ്പുസംഘങ്ങൾ തേടുന്നത്.

Beware of Fraud in Name of Covid 19 Vaccineആധാർ നമ്പർ നൽകുന്നവർക്ക് രജിസ്ട്രേഷൻ നടപടിയുടെ ഭാഗമായി ഫോണിലേക്ക് ഒ.ടി.പി. അയക്കുകയും ഇവ ചോദിക്കുകയും ചെയ്യും. ഇതുവഴിയാണ് പണം തട്ടുന്നത്.

ഒ.ടി.പി. നൽകുന്ന ഉടൻ ആധാർ നമ്പർ ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെടും. മുംബൈയിൽ സമാനസംഭവം നടക്കുകയും പോലീസ് ജാഗ്രതാനിർദേശം നൽകുകയും ചെയ്തിരുന്നു. തുടർന്നാണ് കേരള പോലീസ് ബോധവത്‌കരണവുമായി രംഗത്തെത്തിയിരിക്കുന്നത്. കോവിഡ് വാക്സിൻ സംബന്ധിച്ച് ഇമെയിലിലും മൊബൈലിലും എത്തുന്ന ലിങ്കുകൾ തുറക്കരുത്. സന്ദേശങ്ങളിലും ഫോൺവിളികളിലും മറുപടി നൽകരുതെന്നും പോലീസ് പറയുന്നു.

Content Highlights:Beware of Fraud in Name of Covid 19 Vaccine, Covid19,Corona Virus, Health, Covid Vaccine