വരുന്നു, മരുന്നുപായ്ക്കറ്റുകളിൽ ബാർകോഡ്; വ്യാജ മരുന്നുകൾ നിയന്ത്രിക്കുക ലക്ഷ്യം


Representative Image| Photo: Canva.com

കണ്ണൂർ:‌ മരുന്നുപായ്ക്കറ്റിന് മുകളിൽ ബാർ കോഡ് അല്ലെങ്കിൽ ക്യൂ.ആർ. കോഡ് രേഖപ്പെടുത്തണമെന്ന നിയമം വേഗത്തിൽ നടപ്പാക്കാൻ കേന്ദ്ര സർക്കാർ നീക്കം. കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകി. വ്യാജ മരുന്നുകളും നിലവാരം കുറഞ്ഞ മരുന്നുകളും വിപണിയിൽ എത്തുന്നത് നിയന്ത്രിക്കുകയാണ് ലക്ഷ്യം.

ആദ്യഘട്ടത്തിൽ രാജ്യത്ത് ഏറ്റവുമധികം വിൽക്കുന്ന 300 ബ്രാൻഡുകളിൽ നടപ്പാക്കും. തുടർന്ന് ഘട്ടങ്ങളായി മറ്റു ബ്രാൻഡുകളിലേക്ക് വ്യാപിപ്പിക്കും. 20,000-ൽ അധികം ബ്രാൻഡുകളിൽ രാജ്യത്ത് വിവിധ മരുന്നുകൾ വിൽക്കുന്നുണ്ട്.



നിലവാരം കുറഞ്ഞതും വ്യാജ മരുന്നുകളും വിൽപ്പനയ്ക്ക് എത്തുന്നുവെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് കർശന നിലപാടുകളിലേക്ക് സർക്കാർ കടക്കുന്നത്. 2016 മുതൽ തന്നെ ഇതിനുള്ള ശ്രമങ്ങൾ സർക്കാർ ആരംഭിച്ചിരുന്നു. എന്നാൽ, നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ കമ്പനികൾ ഉന്നയിച്ചതിനെ തുടർന്ന് നീണ്ടുപോവുകയായിരുന്നു.

പല മരുന്നുകളുടെയും ഉത്പാദകരും വിതരണക്കാരും ഒന്നല്ല. കോൺട്രാക്ട്‌ മാനുഫാക്ചറിങ്ങ് വഴി ചെറുകിട കമ്പനികളെ ആശ്രയിക്കുന്നവരാണ് പലരും. അതാണ് ഒരു തടസ്സം.

ഉത്പാദകരുടെയും വിതരണക്കാരുടെയും വിവരങ്ങൾ ബാർ കോഡിൽ രേഖപ്പെടുത്തണം. ആരാണ് മരുന്ന് ഉത്പാദകർ എന്ന കൃത്യമായ വിവരങ്ങൾ ലഭിക്കാനും കമ്പനിയോട് വിവരങ്ങൾ തേടാനും ഇത് സഹായിക്കും. മരുന്നിന്റെ നിലവാരക്കുറവ് ലോകത്തിന്റെ മരുന്നുഷോപ്പായി അറിയപ്പെടുന്ന ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുമെന്ന തോന്നലാണ് ഇപ്പോൾ നടപടികൾക്ക് വേഗം കൂടാൻ കാരണമായത്.

ഓരോ സ്ട്രിപ്പിലും കോഡ്

ഉത്‌പന്ന വിവരങ്ങൾ ഇലക്‌ട്രോണിക്‌ രീതിയിൽ രേഖപ്പെടുത്തിയ വരകളാണ് ബാർകോഡ്. മരുന്നിന്റെ ഓരോ സ്ട്രിപ്പിലും കോഡ് വേണം എന്നാണ് നിർദേശം. പായ്ക്കിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിൽകോഡ് ഉണ്ടാവണം. ഉത്പന്നത്തിന്റെ വിശദാംശങ്ങൾ, ഉത്പാദകരുടെ ലൈസൻസ് വിവരങ്ങൾ, തിരിച്ചറിയൽ കോഡ്,ജെനറിക് നാമം, ബ്രാൻഡ് നാമം, ബാച്ച് നമ്പർ, കാലാവധി തുടങ്ങിയ വിവരങ്ങളൊക്കെ ബാർ/ക്യു.ആർ. കോഡിൽ ഉണ്ടായിരിക്കണം.

Content Highlights: barcodes and qr codes on medicines


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented