മെലിയോയിഡോസിസിന് കാരണമായ മാരക ബാക്ടീരിയയെ അമേരിക്കൻ തീരങ്ങളില്‍ കണ്ടെത്തി


2 min read
Read later
Print
Share

Representative Image | Photo: Canva.com

വാഷിങ്ടണ്‍: യുഎസിന്റെ ഗള്‍ഫ് തീരങ്ങളില്‍ മെലിയോയിഡോസിസ് എന്ന രോഗം വിതച്ച മാരകമായ ബാക്ടീരിയയെ കണ്ടെത്തി. ഇതിനെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കയാണ് യുഎസ് ആരോഗ്യ ഉദ്യോഗസ്ഥര്‍. ബര്‍ഖോള്‍ഡെറിയ സ്യൂഡോമല്ലെ എന്ന ബാക്ടീരിയ നിലവില്‍ മൂന്ന് പേര്‍ക്ക് രോഗം ഉണ്ടാക്കിയതായി സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (സിഡിസി) സ്ഥിരീകരിച്ചു. 50 ശതമാനം മരണനിരക്കിനുള്ള സാധ്യതയുള്ള രോഗമാണിത്. 2020 മേയ്, ജൂലൈ മാസങ്ങളിലായി മിസിസിപ്പി പ്രദേശത്താണ് മെലിയോയിഡോസിസിന്റെ ആദ്യ രണ്ട് കേസുകള്‍ സ്ഥിരീകരിച്ചത്. കൂടാതെ, ഈ വര്‍ഷം ജനുവരിയിലും ഇതേ പ്രദേശത്ത് ഒരാള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.

കൂടുതലും മണ്ണിലും ശുദ്ധജലപ്രദേശങ്ങളിലും ജീവിക്കുന്ന ഒരു ബാക്ടീരീയയാണിതെന്നും ഉഷ്മണമേഖല കാലാവസ്ഥയാണ് ഇവയ്ക്ക് കൂടുതല്‍ അനുയോജ്യമെന്നും സിഡിസിയുടെ നാഷണല്‍ സെന്റര്‍ ഫോര്‍ എമര്‍ജിങ് ആന്‍ഡ് സൂനോട്ടിക് ഇന്‍ഫക്ഷ്യസ് ഡിസീസസിലെ എപിഡമിക് ഇന്റലിജന്‍സ് സര്‍വ്വീസ് ഓഫീസറായ ജൂലിയ പെട്രാസ് പറഞ്ഞു. എന്നാല്‍, ഈ ബാക്ടീരീയയുടെ ആക്രമണം മൂലം ഇന്‍ഫക്ഷന്‍ ഉണ്ടാകുന്നവര്‍ ലക്ഷണങ്ങള്‍ കാണിക്കുകയല്ല, മറിച്ച് അസുഖത്തിനെതിരേ ശരീരത്തില്‍ ആന്റിബോഡികള്‍ നിര്‍മിക്കുകയാണ് ചെയ്യുക. അതിനാല്‍, അസുഖം കൂടുതല്‍ പേരിലേക്ക് പകരാനുള്ള സാധ്യത കൂടുതലാണെന്നും അവര്‍ പറഞ്ഞു.

അസുഖബാധിതരായ മൂന്നുപേരും രോഗത്തിന്റെ പിടിയില്‍നിന്നും മുക്തരായി എന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. മറ്റുപല അസുഖങ്ങളുമായി ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ക്ക് സാമ്യമുണ്ട്. അതിനാല്‍, പലപ്പോഴും ഇത് തിരിച്ചറിയപ്പെടുകയോ നിര്‍ണയിക്കപ്പെടുകരയോ ഇല്ല. അതുകൊണ്ടുതന്നെ, ഏറ്റവുമധികം അവഗണിക്കപ്പെടുന്ന ട്രോപ്പിക്കല്‍ രോഗമാണിതെന്നും പറയാമെന്നാണ് ജൂലിയയുടെ അബിപ്രായം.

എന്താണ് മെലിയോയിഡോസിസ്?

മനുഷ്യരേയും മൃഗങ്ങളേയും ഒരേപോലെ ബാധിക്കുന്ന അസുഖമാണ് മെലിയോയിഡോസിസ് അഥവാ വിറ്റ്മൂര്‍സ് ഡിസീസ്. മുറിവിന്റെ തുറന്ന ഭാഗങ്ങളിലൂടെയോ ശക്തമായ കാറ്റിന്റെ സമയത്ത് ബര്‍ഖോള്‍ഡെറിയ സ്യൂഡോമല്ലെ ബാക്ടീരിയയെ ശ്വസിക്കുക വഴിയോ ആണ് മനുഷ്യരില്‍ ഈ അസുഖമുണ്ടാകുന്നത്. പ്രമേഹമുള്ളവരിലും കിഡ്‌നിക്കോ കരളിനോ തകരാറുള്ളവരിലുമാണ് ഈ അസുഖം ഏറ്റവും കൂടുതല്‍ ഉണ്ടാകാന്‍ സാധ്യത.

ഉഷ്ണമേഖലാ കാലാവസ്ഥയുള്ള തെക്കുകിഴക്കന്‍ ഏഷ്യയിലും ഓസ്‌ട്രേലിയയുടെ വടക്ക് പ്രദേശത്തുമാണ് ഇത് കൂടുതല്‍ കണ്ടുവരുന്നത്. ഒരു വ്യക്തിയില്‍നിന്ന് മറ്റൊരു വ്യക്തിയിലേക്ക് ഇത് പകരാന്‍ എളുപ്പമാണെന്നും ആരോഗ്യ ഏജന്‍സി പറയുന്നുണ്ട്. പ്രാദേശിക ഭാഗങ്ങളിലെ വേദന, നീര്, പനി, അള്‍സര്‍, ചുമ, നെഞ്ചുവേദന, തലവേദന എന്നിവയാണ് മെലിയോയിഡോസിസിന്റെ പ്രധാന ലക്ഷണങ്ങള്‍. അടിവയറുവേദന, സന്ധിവേദന, അപസ്മാരം, ഡിസോറിയന്റേഷന്‍ എന്നിവയും ഈ അസുഖത്തിന്റെ ലക്ഷണങ്ങളാണ്.

Content Highlights: bacteria causing melioidosis found in us gulf coast

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Veena George

1 min

കനത്ത മഴ; പകര്‍ച്ചപ്പനിയ്ക്കെതിരെ ജാഗ്രത പുലര്‍ത്തണം: മന്ത്രി വീണാ ജോര്‍ജ്

Sep 29, 2023


heart

1 min

റെയില്‍വേ സ്റ്റേഷനില്‍ പ്രണയപുഷ്പം  വിരിയിച്ച 'കെയറിങ് ഹാര്‍ട്ട്'

Sep 30, 2023


vaccine

2 min

മിഷന്‍ ഇന്ദ്രധനുഷ്: കേരളത്തില്‍ വാക്‌സിന്‍ നല്‍കേണ്ടത് 1,16,000 കുട്ടികള്‍ക്ക് 

Aug 4, 2023


Most Commented