Representative Image| Photo: GettyImages
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന് സ്‌കൂള്‍ കുട്ടികള്‍ക്ക് ഹോമിയോ മരുന്നിനു പിന്നാലെ ആയുര്‍വേദമരുന്നും നല്‍കാന്‍ അനുമതി. ഇതിനായി ആയുഷ് വകുപ്പ് ആവിഷ്‌കരിച്ച 'കിരണം' പദ്ധതി വഴി കുട്ടികള്‍ക്കുള്ള പ്രതിരോധമരുന്ന് വിതരണവും തുടര്‍പ്രവര്‍ത്തനങ്ങളും നടത്താന്‍ ആരോഗ്യവകുപ്പ് അനുമതിനല്‍കി.
പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ച്യവനപ്രാശം അടക്കം പത്തോളം ആയുര്‍വേദ മരുന്നുകള്‍ക്ക് ആയുഷ് മന്ത്രാലയം അംഗീകാരം നല്‍കിയിട്ടുണ്ട്. ഓരോ കുട്ടിയുടെയും ശാരീരികാവസ്ഥകള്‍ പരിഗണിച്ച് മരുന്ന് നല്‍കുകയെന്ന രീതിയാണ് ആയുര്‍വേദ വിഭാഗം സ്വീകരിക്കുക.
പത്തുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി പ്രത്യേക യോഗയും നിര്‍ദേശിക്കുന്നുണ്ട്. പനി, ചുമ, കഫക്കെട്ട്, രുചി നഷ്ടമാകല്‍ തുടങ്ങിയവയ്‌ക്കെതിരായ മരുന്നുകളുമുണ്ട്.
രക്ഷിതാക്കളുടെ അനുമതിയോടെ ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍, ആയുര്‍രക്ഷാ ക്ലിനിക്കുകള്‍ എന്നിവ വഴിയോ സ്‌കൂളുകളില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചോ പദ്ധതി നടപ്പാക്കും.
പദ്ധതി നടത്തിപ്പിന് തദ്ദേശസ്ഥാപന പ്രതിനിധികളുടെയും രക്ഷിതാക്കളുടെയും സ്‌കൂള്‍ അധികൃതരുടെയും സഹകരണമുണ്ടാകണമെന്ന് ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ആര്‍. കൃഷ്ണകുമാറും ജനറല്‍ സെക്രട്ടറി ഡോ. വി.ജെ. സെബിയും ആവശ്യപ്പെട്ടു.
Content Highlights: Ayurvedic medicine for school children against Covid19, Health, Covid19
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..