തിരുവനന്തപുരം: മാതൃഭൂമി ആരോഗ്യമാസികയ്ക്ക് കേരള ഗവണ്‍മെന്റ്‌ ഡെന്റല്‍ ഹൈജീനിസ്റ്റ് അസോസിയേഷന്റെ പുരസ്‌ക്കാരം. കോവിഡുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് പുരസ്‌ക്കാരം നേടിയത്. 10001 രൂപയും ശിലാഫലകവുമാണ് പുരസ്‌ക്കാരം. 

ഡെന്റല്‍ ഹൈജീനിസ്റ്റ് അസോസിയേഷന്റെ 35ാം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് ശനിയാഴ്ച നടന്ന ചടങ്ങില്‍ ആരോഗ്യ മേഖലയിലെ മികച്ച സംഭാവനയ്ക്കുള്ള മാധ്യമ പുരസ്‌ക്കാരം മാതൃഭൂമി ആരോഗ്യമാസികയ്ക്ക് വേണ്ടി സബ് എഡിറ്റര്‍ സജില്‍ സി. മന്ത്രി ജി.ആര്‍. അനിലില്‍ നിന്നും ഏറ്റുവാങ്ങി. അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അജയ്കുമാര്‍ കരിവെള്ളൂര്‍, പ്രസിഡന്റ് ആര്‍.ജയകൃഷ്ണന്‍ എന്നിവരും സന്നിഹിതരായിരുന്നു. 

Content Highlights: Mathrubhumi Arogyamasika won Kerala Government Dental Hygienist Association Award